ദ്വാരക: തിരുപ്പതിയിൽ ഭക്തർക്ക് നൽകി വരുന്ന ലഡ്ഡുവിൽ മൃഗ കൊഴുപ്പ് അടങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി ദ്വാരക ശാരദാപീഠം മഠത്തിലെ ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി.
നടന്നത് വലിയ ഗൂഢാലോചനയാണ്. കോടികൾ സംഭാവനയായി വാങ്ങുന്ന ക്ഷേത്രത്തിന് ശുദ്ധമായ നെയ്യ് വാങ്ങാൻ ഇത്ര ബുദ്ധിമുട്ടുണ്ടോ? ഹിന്ദു ആരാധനാലയങ്ങൾ മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളത്. ശരിയായ അന്വേഷണം വേണം, യഥാർത്ഥ കുറ്റവാളികൾ കഠിനമായ ശിക്ഷ അനുഭവിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയൊരു പാപമാണ് ചെയ്തതെന്നും , ഹിന്ദു വികാരം വലിയ രീതിയിൽ വ്രണപെട്ടു കഴിഞ്ഞുവെന്നും തുറന്നടിച്ചു അദ്ദേഹം എത്രയും പെട്ടെന്ന് തന്നെ ഹിന്ദു ക്ഷേത്രങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.
“അധികാരികൾ ഹിന്ദുക്കളുടെ വികാരം വച്ചാണ് കളിച്ചത്. വലിയ പാപമാണ് ചെയ്തത് . അതിനാലാണ് ക്ഷേത്രങ്ങളിൽ സർക്കാർ ഇടപെടരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഭക്തർ വളരെ ഭക്തിയോടെയാണ് ദർശനം നടത്തുന്നത്. പല ഹിന്ദുക്കളും ഉള്ളിയും വെളുത്തുള്ളിയും പോലും കഴിക്കാറില്ല. അങ്ങനെയുള്ള ആൾക്കാർക്കാണ് പ്രസാദത്തിൻ്റെ പേരിൽ മൃഗക്കൊഴുപ്പ് നൽകിയതെന്ന് സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞു.









