Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

75-ാം  വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തെ പറ്റി  പൂർണ്ണതൃപ്തിയാണ്; ഇത്രയും അനിശ്ചിതമായ ജീവിതത്തിൽ എന്തിനാണ് സ്വകാര്യതകൾ; മനോഹരമായൊരു കുറിപ്പ്

by Brave India Desk
Oct 18, 2024, 09:06 am IST
in Keralam, Article, Offbeat
Share on Facebook
Tweet
WhatsApp
Telegram

കെ പി സുകുമാരന്‍

വീടൊക്കെ പെയിന്റിങ്ങ് ചെയ്യിച്ച് സുന്ദരമാക്കി നാട്ടിൽ വിശ്രമിക്കുകയാണ് ഞാൻ. ഇവിടെ ഈ വരാന്തയിൽ വെറുതെ ഇങ്ങനെ ഇരിക്കാൻ ഒരു രസം. അതുകൊണ്ടാണ് ഒന്നും എഴുതാതത്. എന്ത് പറ്റി, സുഖമല്ലേ, എഫ് ബി യിൽ കാണുന്നില്ലല്ലോ എന്ന് പല സുഹൃത്തുക്കളും ഇൻബോക്സിലും വാട്ട്സ്‌ആപ്പിലും ചോദിക്കുന്നുണ്ട്. ജീവിതത്തിന്റെ അവസാനത്തെ അധ്യായമാണ് ഇനിയെനിക്ക് എഴുതാനുള്ളത്. എഴുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തെ പറ്റി എനിക്ക് പൂർണ്ണതൃപ്തിയാണുള്ളത്.

Stories you may like

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

നാടുകൾ കാണാനും അറിവുകൾ സമ്പാദിക്കാനും കള്ളവണ്ടി കയറി തെണ്ടി നടന്നുകൊണ്ടാണ് ജീവിതം ആരംഭിക്കുന്നത്. ഇന്നിപ്പോൾ ഇവിടെ വിശ്രമിക്കുമ്പോൾ ഒരുപാട് കാലം ഒരുപാട് ജീവിതങ്ങൾ ജീവിച്ചത് പോലെയാണ് തോന്നുന്നത്. ഈ യാത്രയിലുടനീളം ജീവിതത്തിന്റെ അർത്ഥം അന്വേഷിക്കാനും , സഹജീവികളായ മനുഷ്യരെ നിരീക്ഷിക്കാനും ഒത്തിരിയൊത്തൊരി ആളുകളെ പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. മനസ്സിനെ ഒരിക്കലും കറപ്റ്റഡ് ആക്കിയിട്ടില്ല. ആരെയും വഞ്ചിച്ചില്ല, കണ്ടുമുട്ടിയ എല്ലാവരെയും നിരുപാധികം സ്നേഹിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ തൃപ്തി ഞാൻ അനുഭവിക്കുന്നത്.

എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എല്ലാവരോടും സംസാരിക്കാറും എഴുതാറും ഉണ്ട്. രഹസ്യങ്ങൾ സൂക്ഷിക്കാൻ എനിക്ക് കഴിയാറില്ല. ജീവിതത്തെ വളരെ സിമ്പിൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഇന്നലെ ജനിച്ചു, ഇന്ന് ജീവിയ്ക്കുന്നു, നാളെ ഏത് നിമിഷവും ഇവിടെ നിന്ന് വിട്ടു പോയേക്കാം. ഇത്രയും അനിശ്ചിതമായ ജീവിതത്തിൽ എന്തിന് സ്വകാര്യതകൾ സൂക്ഷിക്കണം എന്നാണ് വിചാരിക്കാറുള്ളത്. ഞാൻ എന്നാൽ ഒരു സംഭവമേയല്ല. ഒരു നീർക്കുമിള പോലെ ക്ഷണികം. വരുന്നതൊക്കെ ഒരു പരിഭവവും ഇല്ലാതെ നേരിടുന്നു. എനിക്ക് അവകാശപ്പെട്ടതൊന്നും ഈ ഭൂമിയിൽ ഇല്ല. ജീവിച്ചിരിക്കുന്നത് മാത്രമാണ് ലാഭം. നഷ്ടങ്ങൾ ഒന്നുമില്ല.

എനിക്ക് എന്റെ പേരും മനുഷ്യൻ എന്ന ഐഡന്റിറ്റിയും മാത്രമാണ് സ്വന്തം. അതും ജീച്ചിരിക്കുന്നത് വരെ മാത്രം. ജനിക്കുന്നതിന് മുൻപും മരണത്തിന് ശേഷവും ഞാൻ എന്ന പ്രതിഭാസം ഇല്ല. താൽക്കാലികമായൊരു ഐഡന്റിയാണ് എന്റേത്. അതുകൊണ്ട് ഞാൻ ഒന്നിനും കാത്തിരിക്കാറില്ല. വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും കഴിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് നാളേക്ക് നീട്ടിവെക്കാതെ നടപ്പാക്കും. അതുകൊണ്ട് ഉദ്ദേശിച്ചതൊക്കെ പൂർത്തിയാക്കി മിച്ചമായ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ എഴുതിക്കൊണ്ടിരുന്നത്. പൊതുബോധങ്ങളുടെ അവാസ്തവികതകളിൽ ധാർമികരോഷം ഉള്ളതാണ് എഴുതാൻ പ്രേരണ. ഓരോ മനുഷ്യനും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. സമൂഹത്തിലെ സംഘർഷങ്ങൾക്ക് അതാണ് കാരണം. ഈ സംഘർഷങ്ങൾ സമൂഹജീവിതത്തിന്റെ അനിവാര്യതയാണ്.

എന്റെ അന്വേഷണത്തിൽ ജീവിതത്തിന് ഒരു അർത്ഥവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനിച്ചത് കൊണ്ട് ജീവിയ്ക്കുന്നു, ജീവിയ്ക്കാൻ പോരാടുന്നു, അത്രയേയുള്ളൂ. മരണം ഒരു ജീവിതത്തെ എല്ലാ അർത്ഥത്തിലും റദ്ദ് ചെയ്യുന്നു എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും പക്ഷെ ഈ ജീവിതം മനോഹരമാണ്. ചിന്തകളിൽ, വിചാരങ്ങളിൽ ഏകദേശ ഐക്യം ആളുകൾ തമ്മിൽ ഉണ്ടായിരുന്നെങ്കിൽ ഇതിനക്കാളും എത്രയോ സുന്ദരവും ആഘോഷപൂരിതവുമാക്കാൻ കഴിയുമായിരുന്നു ഓരോരുത്തരുടെയും ജീവിതം.  അത് കഴിയാതെ പോകുന്നത് എല്ലാ മനുഷ്യരുടെയും വലിയ നഷ്ടങ്ങളാണ്.

വിശ്വാസങ്ങളാണ് മനുഷ്യരെ വിഭജിക്കുന്നതും ശത്രുക്കളാക്കുന്നതും. വിശ്വാസങ്ങൾ അവനവന്റെ  തലച്ചോറ് തന്നെ അവനവനെ ചതിക്കുന്നതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കാലഹരണപ്പെട്ട എത്രയോ വിശ്വാസങ്ങൾ ശാശ്വത സത്യങ്ങൾ പോലെ ആളുകൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ലോകത്ത് ഇന്ന് കാണുന്ന എല്ലാ സംഘർഷങ്ങൾക്കും അടിസ്ഥാന കാരണം വിശ്വാസ വൈരുദ്ധ്യങ്ങളാണ്.  സ്വന്തം വിശ്വാസങ്ങളെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാൻ ആർക്കും കഴിയുന്നില്ല. ഇത് സ്വന്തം ജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അനവധിയാണ്. ഫലം നിത്യമായ അശാന്തിയും അസമാധാനവും. ഇതിനൊന്നും ഒരു പരിഹാരവും പോംവഴിയും ഇല്ല. ഇടക്കൊക്കെ എല്ലാവർക്കും കൊച്ചു കൊച്ചു സന്തോഷങ്ങൾ കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാൻ സമാധാനിക്കുന്നത്. ജീവിതത്തെ ഉത്സവമാക്കാൻ കഴിയുമായിരുന്ന അവസരങ്ങൾ എല്ലാവർക്കും മിസ്സാകുന്നല്ലോ എന്ന് ഞാൻ സ്വകാര്യമായി സങ്കടപ്പെടുന്നു.

വെറും മനുഷ്യൻ ആയത് കൊണ്ട് എനിക്ക് ഒരു സംഘടനയിലും ചേരാൻ കഴിഞ്ഞിട്ടില്ല. അഥവാ ചേർന്നാലും എനിക്കവിടെ തുടരാൻ കഴിയാറില്ല. കാരണം ഓരോ സംഘടനയിലും ഉള്ളവർക്ക് അതാത് സംഘടനയോട് ഒരു മാതിരി ഭ്രാന്തമായ അറ്റാച്ച്മെന്റ് ആണുള്ളത്. എനിക്ക് പക്ഷെ അറ്റാച്ച്മെന്റ് മനുഷ്യരോടാണ്. സംഘടനകളെ മനുഷ്യർക്ക് വേണ്ടിയുള്ള ഉപകരണം ആയിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ട് ഉപകരണങ്ങളോട് എനിക്ക് അറ്റാച്ച്മെന്റ് തോന്നാറില്ല. മനുഷ്യരെ മനുഷ്യരായി കാണണം. സംഘടനകളുടെ പേരിൽ മനുഷ്യരെ പ്രത്യേകം പ്രത്യേകമായി ബ്രാൻഡ് ചെയ്യുന്ന രീതിയും മനോഭാവവും എനിക്ക് ഉൾക്കൊള്ളാൻ കഴിയാറില്ല. ഭൂമി എല്ലാവർക്കും വാടകയ്ക്ക് കിട്ടുന്ന വാസസ്ഥലമല്ലേ എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. അപ്പോൾ എല്ലാവരും ഒരുപോലെയല്ലേ പിന്നെന്തിന് തമ്മിൽ തമ്മിൽ ഈ വിഭജന ചിന്തയും വെറുപ്പും എന്ന് ഞാൻ ചിന്തിക്കും.

ഏതായാലും ഇത് വരെ പല സംഘടനകളുടെയും ഓരം ചേർന്ന് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഈ വൈകിയ വേളയിൽ ആദ്യമായി ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. അത് ബി.ജെ.പി.യിൽ ആണ്. ഒരു അംഗം കൂടി എന്ന് കരുതിയാൽ മതി, മറ്റൊന്നിനും എനിക്ക് ആരോഗ്യം ഇല്ല എന്ന് എന്നെ അംഗമായി ചേർത്ത പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഫിലോസഫി എന്തായാലും ജീവിയ്ക്കുന്ന സാമൂഹ്യയാഥാർത്ഥ്യം അവഗണിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടാണ് അങ്ങോട്ട് ആവശ്യപ്പെട്ട് ബി.ജെ.പി.യിൽ അംഗത്വം എടുത്തത്. ഇനി ഞാൻ ഈ കുറിപ്പിന് വിരാമം ഇടട്ടെ. സമയം ലഭിക്കുന്നത് വരെ നിങ്ങളോടൊപ്പം ഞാനും ഈ എഫ് ബി യിൽ ഉണ്ടാകും. എല്ലാർക്കും സ്നേഹവും ആശംസകളും ……

Tags: kp sukumaranf b post
Share1
Tweet
Send
Share

Latest stories from this section

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

Latest News

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies