Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജയലളിതയുടെ 27 കിലോ സ്വർണം, 10,000 സാരികൾ, 1562 ഏക്കർ ഭൂമി എന്നിവ തമിഴ്നാട് സർക്കാരിന് കൈമാറും ; സിബിഐ കോടതി ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി

by Brave India Desk
Jan 30, 2025, 06:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബെംഗളൂരു : അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാനുള്ള സിബിഐ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെച്ചു. ജയലളിതയുടെ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവർ നൽകിയ എതിർ ഹർജി തള്ളിയാണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ സ്വത്തുക്കൾ കണ്ടുകെട്ടി 24 വർഷത്തിന് ശേഷമാണ് ഇപ്പോൾ സ്വത്തുക്കൾ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരികെ നൽകാൻ തീരുമാനം ആയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിബിഐ കണ്ടുകെട്ടിയ ജെ ജയലളിതയുടെ സ്വത്തുക്കൾ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറണം എന്നാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. 27 കിലോ സ്വർണാഭരണങ്ങൾ, വെള്ളി, വജ്രാഭരണങ്ങൾ, പതിനായിരത്തിലധികം സാരികൾ, 1,562 ഏക്കർ ഭൂമി എന്നിവയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയിൽ നിന്നും സിബിഐ കണ്ടുകെട്ടിയിട്ടുള്ളത്. ഈ സ്വത്തുക്കൾ തമിഴ്നാടിന് തിരികെ നൽകാൻ നേരത്തെ സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായാണ് ജയലളിതയുടെ നിയമപരമായ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Stories you may like

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫെബ്രുവരി 14, 15 തീയതികളിൽ നടപടികൾ പൂർത്തിയാക്കി ഈ വസ്തുവകകൾ കൈമാറണം എന്നാണ് കർണാടക ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. ബംഗളൂരുവിൽ നിന്നും ഈ സ്വത്തുക്കൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കൃത്യമായ സുരക്ഷ ഏർപ്പെടുത്തണമെന്നും കൈമാറ്റം വീഡിയോഗ്രാഫി ചെയ്യണമെന്നും തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിനോട് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ജയലളിതയുടെ വസതിയായ വേദനിലയം ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉള്ളത്. 27 കിലോയിൽ അധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളും വജ്ര ആഭരണങ്ങളും ഉൾപ്പെടെയുള്ളവയും ഭൂസ്വത്തുക്കളുടെ രേഖകളും വിലപിടിപ്പുള്ള 10000ത്തോളം സാരികളും ബംഗളൂരു ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.

Tags: J Jayalalithakarnatakacbitamilnadu
Share1
Tweet
Send
Share

Latest stories from this section

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

Latest News

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology