Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

by Brave India Desk
Nov 16, 2026, 10:30 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കേരളത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമലംഘനം നടത്തുന്നവരെ സംരക്ഷിക്കാൻ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ ഇടപെടരുതെന്നും പോലീസും മോട്ടോർ വാഹന വകുപ്പും ആരുടെയും ശുപാർശകൾ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ‘ജീവ-സുയാത്ര’ റോഡ് സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത ആറുമാസം വിട്ടുവീഴ്ചയില്ലാതെ പരിശോധനയും നടപടികളും നടത്തണം. ഇതിന്റെ പേരിൽ സർക്കാരിനെതിരെ ജനവികാരമുണ്ടായാലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ട്രാഫിക് സിഗ്നലുകൾ ലംഘിക്കൽ തുടങ്ങിയവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ജീവ-സുയാത്ര പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2030ഓടെ റോഡപകടങ്ങളും മരണങ്ങളും പരിക്കുകളും 50 ശതമാനം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുഴികൾ നികത്തുന്നതിനും സുരക്ഷാ ബോർഡുകളും സീബ്രാ ക്രോസിങ്ങുകളും സ്ഥാപിക്കുന്നതിനും മുൻഗണന നൽകും. സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പദ്ധതിയുണ്ട്. സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം നടത്തും. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ വാഹനങ്ങളും റോഡുകളും ഒരുക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.

ഗതാഗതമന്ത്രി സി.പി. ജോൺ, നടൻ മമ്മൂട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ പ്രതിവർഷം ഏകദേശം 4,000 പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപകടങ്ങളുടെ പ്രധാന കാരണം മനുഷ്യരുടെ അശ്രദ്ധയും നിയമലംഘനങ്ങളുമാണെന്ന് മമ്മൂട്ടി പറഞ്ഞു. പൊതുനിരത്തുകൾ വാഹനമത്സരങ്ങൾക്കും അഭ്യാസപ്രകടനങ്ങൾക്കും ഉള്ളതല്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ നടത്താവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും ഒരുപോലെ ഉത്തരവാദിത്തത്തോടെ പെരുമാറണം. നിയമം നടപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറുമാസത്തിനുള്ളിൽ റോഡുകളിലെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കുകയും ഒരു വർഷത്തിനുള്ളിൽ പുതിയ റോഡ് സുരക്ഷാ സംസ്കാരം വളർത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: Road Safetyvd satheesan
Share
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies