Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സ്ത്രീ-ശിശു വികസനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 37.25% വർദ്ധനവ് ; മൊത്തം കേന്ദ്ര ബജറ്റിന്റെ 8.86% സ്ത്രീകൾക്കായെന്ന് അന്നപൂർണാദേവി

by Brave India Desk
Feb 11, 2025, 06:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : 2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-2026 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി റെക്കോർഡ് തുകയാണ് നീക്കി വെച്ചിരിക്കുന്നത് എന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി. മുൻ വർഷത്തെ അപേക്ഷിച്ച് ഫണ്ടിൽ 37.25% വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. മൊത്തം കേന്ദ്ര ബജറ്റിന്റെ 8.86% വനിതാ ക്ഷേമത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ  ബജറ്റ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി 4.49 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

26,889 കോടി രൂപയാണ് വനിതാ ശിശുക്ഷേമ സമിതി വിഹിതമായി ബജറ്റിൽ നീക്കി വെച്ചിട്ടുള്ളത്. സ്ത്രീകളോടും കുട്ടികളോടും ഉള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് ഈ നടപടിയെന്ന് അന്നപൂർണ ദേവി വ്യക്തമാക്കി.

Stories you may like

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ഇന്ത്യയിലെ എക്കാലത്തെയും വലിയ ലിംഗ ബജറ്റാണ് 2025-26 കേന്ദ്ര ബജറ്റ്. സ്ത്രീക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്ത്രീക്ഷേമത്തിനുള്ള വിഹിതം 4.49 ലക്ഷം കോടി രൂപയായിട്ടാണ് കേന്ദ്രസർക്കാർ ഉയർത്തിയിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ മൊത്തം ബജറ്റിന്റെ  6.8% ആയിരുന്നു സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കി വെച്ചിരുന്നത്. പുതിയ കേന്ദ്ര ബജറ്റിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനും കുട്ടികളുടെ വികസനത്തിനും ശക്തമായ ഊന്നൽ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ബജറ്റിന്റെ 81.79% ലിംഗാധിഷ്ഠിത സംരംഭങ്ങൾക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കും. മാതൃ-ശിശു പോഷകാഹാരം, വനിതാ സംരംഭകത്വം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. രാജ്യത്ത് പോഷകാഹാര കുറവ് പരിഹരിക്കുക എന്നുള്ളതിന് കേന്ദ്രസർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. 2024 അവസാനത്തോടെ ആരംഭിച്ച സുപോഷിത് പഞ്ചായത്ത് പദ്ധതി, അടിസ്ഥാന തലത്തിൽ ആരോഗ്യ-പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്. ഈ പദ്ധതിയിൽ മികച്ച പ്രകടനം നടത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക അംഗീകാരം നൽകും എന്നും മന്ത്രി അറിയിച്ചു.

മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ മുൻഗണനാ മേഖലയാണ് നാരി ശക്തി.
അംഗൻവാടികളിലെ സേവനങ്ങളുടെ ഗുണനിലവാരം, ഗ്രാമീണ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി കൂടുതൽ പദ്ധതികളും പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള മുൻകാല സംയോജിത ശിശു വികസന സേവന പദ്ധതിയായ മിഷൻ സാക്ഷം അംഗൻവാടിയും പോഷൻ 2.0 ഉം കൂടുതൽ പ്രോത്സാഹിപ്പിക്കും. സ്വയം സഹായ സംഘങ്ങൾ നയിക്കുന്ന സ്ത്രീകൾക്കായുള്ള ശാക്തീകരണത്തിനും പ്രാധാന്യം നൽകും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: women-child ministryannapoorna devigender budget 2025-2026
Share8
Tweet
Send
Share

Latest stories from this section

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies