Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

by Brave India Desk
Nov 15, 2026, 06:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

വിദേശ വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ അധികാരത്തിലെത്താനാകില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശയാത്രകൾ അവസാനിപ്പിച്ച് രാജ്യത്തെ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് രാഹുൽ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ ദേശീയ ഹെവി എൻജിനീയറിങ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട പുനരുജ്ജീവന പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹൈദരാബാദിൽ നവംബർ 13, 14 തീയതികളിൽ നടന്ന ഭാരത് ഉച്ചകോടിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര വേദികളിൽ വിമർശിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് അമിത് ഷായുടെ ആരോപണം.

Stories you may like

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കോൺഗ്രസ് തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിരാശപ്പെട്ടാണ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും അമിത് ഷാ സൂചിപ്പിച്ചു. 2004 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രിക്കെതിരെ അഴിമതിയുടെ ചെറിയ ആരോപണം പോലും ഉയർന്നിട്ടില്ലെന്നും ഷാ പറഞ്ഞു. കൃഷി, വ്യവസായം, ബഹിരാകാശ ഗവേഷണം, സ്റ്റാർട്ടപ്പ് മേഖല, റെയിൽവേ, വ്യോമയാനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇന്ത്യയുടെ നേട്ടം, വിമാനത്താവളങ്ങളുടെ എണ്ണം 76ൽ നിന്ന് 150 ആയി ഉയർന്നത്, ദേശീയ വിദ്യാഭ്യാസ നയം, പ്രത്യേക സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു.

അതേസമയം, ഭാരത് ഉച്ചകോടിയിൽ രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനാധിപത്യം 2014ൽ തകർന്നുവെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായെന്നും ആരോപിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 14 കോടി ആളുകളെ പിന്നീട് ഇല്ലാത്ത വോട്ടർമാരോ വോട്ട് ചെയ്യാത്തവരോ ആയി കണക്കാക്കിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ വിമർശനം ശക്തമായത്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയാൽ അടുത്ത 30 വർഷത്തേക്കും കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയില്ലെന്നും പാർട്ടി പ്രവർത്തകർ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: Amit ShahBJPcongressrahul gandhi
Share
Tweet
Send
Share

Latest stories from this section

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

Latest News

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies