Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

by Brave India Desk
Mar 9, 2026, 12:48 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

ജോലിഭാരം കുറയ്ക്കാനും വേഗത വർദ്ധിപ്പിക്കാനും നമ്മൾ കൂട്ടുപിടിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇപ്പോൾ മനുഷ്യന്റെ മാനസികാരോഗ്യത്തിന് തന്നെ ഭീഷണിയാകുന്നതായി പുതിയ റിപ്പോർട്ടുകൾ. ഹാർവാർഡ് ബിസിനസ് റിവ്യൂവിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ‘AI ബ്രെയിൻ ഫ്രൈ’ (AI Brain Fry) എന്ന അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ മുതൽ മാർക്കറ്റിംഗ് പ്രൊഫഷണലുകൾ വരെ എഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നവരിലാണ് ഈ ഗുരുതരമായ പ്രതിസന്ധി കണ്ടുവരുന്നത്. അമേരിക്കയിലെ 1,488 തൊഴിൽ മേഖലയിലുള്ളവരിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

എന്താണ് യഥാർത്ഥത്തിൽ ഈ ‘എഐ ബ്രെയിൻ ഫ്രൈ’? കഠിനമായ മാനസിക തളർച്ച, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിലെ താമസം, കടുത്ത തലവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. തലച്ചോറിനുള്ളിൽ ഒരു മുഴക്കം അനുഭവപ്പെടുന്നത് പോലെ തോന്നുന്നതിനാലാണ് ഇതിനെ ‘ബ്രെയിൻ ഫ്രൈ’ എന്ന് വിളിക്കുന്നത്. സാധാരണ ജോലി സമ്മർദ്ദം മൂലം ഉണ്ടാകുന്ന ‘ബേൺഔട്ടി’ൽ (Burnout) നിന്നും തികച്ചും വ്യത്യസ്തമാണിത്. വൈകാരികമായ തളർച്ചയാണ് ബേൺഔട്ടിൽ സംഭവിക്കുന്നതെങ്കിൽ, ഒന്നിലധികം എഐ ടൂളുകളെ ഒരേസമയം നിയന്ത്രിക്കേണ്ടി വരുമ്പോൾ തലച്ചോറിന് അനുഭവപ്പെടുന്ന അമിതഭാരമാണ് എഐ ബ്രെയിൻ ഫ്രൈയിലേക്ക് നയിക്കുന്നത്. പഠനത്തിൽ പങ്കെടുത്ത 14 ശതമാനം ആളുകളും തങ്ങൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നതായി സമ്മതിച്ചു.

Stories you may like

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

വിവിധ തൊഴിൽ മേഖലകളെ ഇത് പല രീതിയിലാണ് ബാധിക്കുന്നത്. പഠനമനുസരിച്ച് മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് ഏറ്റവും കൂടുതൽ ബ്രെയിൻ ഫ്രൈ (26%) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹ്യൂമൻ റിസോഴ്‌സ് (19.3%), ഓപ്പറേഷൻസ് (17.9%), സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (17.8%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. എന്നാൽ നിയമരംഗത്തുള്ളവരിൽ വെറും 5.6 ശതമാനം പേർക്ക് മാത്രമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടത്. എഐ ടൂളുകൾ നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും ഒന്നിലധികം വിൻഡോകളിൽ ഒരേസമയം ഡാറ്റ മാനേജ് ചെയ്യാനും ശ്രമിക്കുമ്പോൾ ജീവനക്കാരുടെ മാനസിക പരിശ്രമം 14 ശതമാനം അധികമാകുന്നുവെന്നും ഇത് ജോലിയിൽ പിഴവുകൾ വരുത്താൻ കാരണമാകുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ജോലി രാജിവെക്കാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ ആവർത്തന സ്വഭാവമുള്ള വിരസമായ ജോലികൾ എളുപ്പമാക്കാൻ മാത്രം എഐ ഉപയോഗിക്കുന്നവരിൽ മാനസിക സമ്മർദ്ദം 15 ശതമാനം കുറവാണെന്ന ശുഭവാർത്തയും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. ചുരുക്കത്തിൽ, എഐയെ ഒരു സഹായിയായി മാത്രം കാണാതെ അമിതമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് മനുഷ്യന്റെ ബുദ്ധിശക്തിയെ തന്നെ തളർത്തിയേക്കാം എന്നാണ് ഈ പഠനം നൽകുന്ന മുന്നറിയിപ്പ്.

Tags: Harvard study revealsAI is frying your brain
Share
Tweet
Send
Share

Latest stories from this section

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

Latest News

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘പരമ്പരാഗതമായ ആഘോഷങ്ങളെ തടയാനുള്ള വ്യാജ പ്രചാരണങ്ങൾ’ ; ദീപാവലി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന വാദം തള്ളി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies