Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

by Brave India Desk
Jun 19, 2026, 04:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൾ കൊണ്ട് മൂടി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കെ. ശ്രീകാന്ത്. കേവലം 15 വയസ്സ് മാത്രം പ്രായമുള്ള ഈ യുവപ്രതിഭയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്നാണ് ശ്രീകാന്ത് വിശ്വസിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യയുടെ ടി20 ടീമിലേക്ക് ഈ ഇടംകയ്യൻ ബാറ്റർക്ക് കന്നി വിളിയെത്തിക്കഴിഞ്ഞു. വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇതിനകം തന്നെ തരംഗമായി മാറിയ സൂര്യവംശിയുടെ യഥാർത്ഥ സ്വാധീനം വരാനിരിക്കുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലായിരിക്കും ദൃശ്യമാകുക എന്ന് ശ്രീകാന്ത് വിലയിരുത്തുന്നു.

റൺസിനായുള്ള വൈഭവിന്റെ വിശപ്പും ബൗളർമാരെ ഭയമില്ലാതെ നേരിടാനുള്ള അസാധാരണ ശേഷിയുമാണ് ശ്രീകാന്തിനെ ആകർഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് “വൈഭവ് സൂര്യവംശിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം റണ്ണടിക്കാനും ബൗളർമാരെ സമ്മർദ്ദത്തിലാക്കാനുമുള്ള അവന്റെ വലിയ ആഗ്രഹമാണ്. അതേസമയം തന്നെ ക്രീസിൽ നിലയുറപ്പിച്ചു ദീർഘനേരം ബാറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയും അവനുണ്ട്. അവൻ ടി20യിൽ നിന്ന് ഏകദിനത്തിലേക്കും അവിടെനിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്കും വളരുകയും അവിടെ വിജയിക്കുകയും ചെയ്താൽ (അവൻ തീർച്ചയായും വിജയിക്കും), പിന്നീട് നിങ്ങൾക്ക് കാണാൻ സാധിക്കുക ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു പുനരുജ്ജീവനമായിരിക്കും.”

Stories you may like

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

വൈഭവിന്റെ ബാറ്റിംഗ് കാണാൻ വേണ്ടി മാത്രം ആളുകൾ ടെലിവിഷൻ ഓൺ ചെയ്യുന്ന ഒരു കാലമാണിതെന്നും താനും അവനെ കാണാൻ മാത്രമായി ടിവി വെയ്ക്കാറുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. അത്രമാത്രം മാന്ത്രികവലയമാണ് ഈ ചെറുപ്രായത്തിൽ അവൻ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീകാന്തിന്റെ ക്യാപ്റ്റൻസിയിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനാൽ തന്നെ വൈഭവ് സൂര്യവംശി സച്ചിനെ ഓർമ്മിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നേരിട്ടുള്ള താരതമ്യത്തിന് ശ്രീകാന്ത് മുതിർന്നില്ല. എങ്കിലും അദ്ദേഹം നടത്തിയ ഒരു പരാമർശം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

“നമുക്ക് സച്ചിനെയും സൂര്യവംശിയെയും തമ്മിൽ താരതമ്യം ചെയ്യാതിരിക്കാം. സച്ചിൻ ക്രിക്കറ്റിലെ ദൈവമാണ്. എന്നാൽ ഈ പയ്യൻ വൈഭവ് സൂര്യവംശി ദൈവത്തിന്റെ പുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് കാര്യങ്ങളെ ആ രീതിയിൽ കാണാം. സച്ചിനെ ദയവായി അതിലേക്ക് വലിച്ചിഴക്കരുത്, അദ്ദേഹത്തിന് അടുത്തെത്താൻ ആർക്കും കഴിയില്ല,” ശ്രീകാന്ത് വ്യക്തമാക്കി.

ശ്രീലങ്കയിൽ നടന്ന ‘ഇന്ത്യ എ’ ടീമിന്റെ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ ഈ 15-കാരനെ ആരും വേട്ടയാടരുതെന്നും ശ്രീകാന്ത് ആരാധകരോടും വിദഗ്ദ്ധരോടും അഭ്യർത്ഥിച്ചു. നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന 2026-ലെ ട്രൈ നേഷൻ എ സീരീസിൽ 4 മത്സരങ്ങളിൽ നിന്ന് 153.95 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 117 റൺസാണ് വൈഭവ് സൂര്യവംശി അടിച്ചെടുത്തത്. ഒരു മോശം പരമ്പരയുടെ പേരിൽ ആരെയും വിലയിരുത്തരുതെന്നും അവന് ആവശ്യത്തിന് സമയം നൽകണമെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു. ഒപ്പം വൈഭവിനോടായി, “ആളുകൾ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് നീ ചിന്തിക്കേണ്ടതില്ല, നിന്റെ സ്വാഭാവിക ശൈലിയിൽ മാത്രം ബാറ്റ് ചെയ്യുക,” എന്നും ശ്രീകാന്ത് ഉപദേശിച്ചു.

Tags: sachin tendulkarindian cricketVaibhav Sooryavanshi
Share
Tweet
Send
Share

Latest stories from this section

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

Latest News

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies