മതതീവ്രവാദികളുടെ അതിക്രമങ്ങളെയും പീഡനങ്ങളെയും ഭയന്ന് ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പലായനം ചെയ്ത എത്തിയ രണ്ടര ലക്ഷത്തോളം പേർക്ക് ഈ വർഷം ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭ്യമാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിയുടെ (CAA) പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. രാജ്യത്ത് അഭയം തേടിയ അർഹരായവർക്ക് പൗരത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഉത്തർ 24 പർഗാനാസിലെ താക്കൂറാനിൽ നടന്ന അന്താരാഷ്ട്ര മത്വ ഗോസൈൻ കോൺഫറൻസ് 2026-ൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൗരത്വം ലഭിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് എസ്.സി സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത്വ സമൂഹത്തിന്റെ വികസനത്തിനായി 50 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.









