Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

by Brave India Desk
Nov 5, 2026, 09:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ പാസ്‌പോർട്ട്, വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും അയൽരാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷ അഭയാർഥികൾക്കും ശ്രീലങ്കൻ തമിഴർക്കും ടിബറ്റൻ അഭയാർഥികൾക്കുമാണ് പുതിയ ഉത്തരവിലൂടെ ആശ്വാസം ലഭിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് (എക്സംപ്ഷൻ) അമെൻഡ്‌മെന്റ് ഓർഡർ, 2026 പ്രകാരമാണ് നടപടി. നവംബർ അഞ്ചിന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം, 2009 ഡിസംബർ 31-നോ അതിന് മുമ്പോ സ്ഥിരതാമസത്തിനായി ഇന്ത്യയിലെത്തിയ ചില പാകിസ്താൻ പൗരന്മാർക്ക് പാസ്‌പോർട്ട് പുതുക്കണമെന്ന നിബന്ധനയിൽ ഇളവ് ലഭിക്കും. പാകിസ്താന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (CNIC) ഇല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർക്ക് പാകിസ്താനിൽ വിവാഹം കഴിച്ചിരിക്കരുത്, അവിടെ സ്ഥാവര സ്വത്ത് സ്വന്തമാക്കിയിരിക്കരുത്, ഇന്ത്യയിൽ ഇന്ത്യൻ പൗരന്മാരായ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചുപോയവരായിരിക്കണം തുടങ്ങിയ നിബന്ധനകളുണ്ട്. കൂടാതെ പാകിസ്താനിലേക്ക് മടങ്ങില്ലെന്ന് ഉറപ്പുനൽകുകയും പൊലീസ്, സുരക്ഷാ ഏജൻസികളുടെ പ്രതികൂല റിപ്പോർട്ടുകൾ ഇല്ലാതിരിക്കുകയും വേണം.

Stories you may like

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും പുതിയ ഉത്തരവ് ആശ്വാസമാകും. മതപീഡനമോ അതിനുള്ള ഭയമോ കാരണം 2024 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിൽ അഭയം തേടിയവരെയാണ് പരിഗണിക്കുന്നത്. സാധുവായ പാസ്‌പോർട്ടോ യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയവർക്കും കാലാവധി കഴിഞ്ഞ രേഖകളുമായി എത്തിയവർക്കും ഇളവ് ലഭിക്കും. എന്നാൽ ഇന്ത്യയിൽ തുടർന്നും താമസിക്കാൻ അനുയോജ്യമായ വിസ നേടേണ്ടതുണ്ട്. 2015 ജനുവരി ഒമ്പതിനോ അതിന് മുമ്പോ ഇന്ത്യയിൽ അഭയം തേടിയതും രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ശ്രീലങ്കൻ തമിഴർക്കും ചില വിഭാഗം ടിബറ്റൻ അഭയാർഥികൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയെങ്കിലും പിന്നീട് കേരളത്തിൽ സ്ഥിരതാമസമാക്കിയ ചില ഇന്ത്യൻ വംശജരായ മുസ്ലിം പുരുഷന്മാർക്കും പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 മുതൽ 1965 ഡിസംബർ 31 വരെയുള്ള കാലയളവിൽ പാകിസ്താനിലേക്ക് പോയി 2009 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവരെയാണ് ഈ വ്യവസ്ഥ പരിഗണിക്കുന്നത്. വിവാഹം കഴിച്ചിട്ടില്ലാത്തവരും പാകിസ്താനിൽ സ്വത്ത് സ്വന്തമാക്കിയിട്ടില്ലാത്തവരും ഇന്ത്യയിൽ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചുപോയവരുമായിരിക്കണം ഇവർ. മടങ്ങി പാകിസ്താനിലേക്ക് പോകില്ലെന്നും ഉറപ്പുനൽകണം.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ തമ്മിലുള്ള നേരിട്ടുള്ള യാത്രയ്ക്കും പുതിയ ഉത്തരവ് ഇളവുകൾ നൽകുന്നുണ്ട്. കരമാർഗമോ വിമാനമാർഗമോ ഈ രാജ്യങ്ങൾക്കിടയിൽ നേരിട്ട് യാത്ര ചെയ്യുന്നവർക്ക് സർക്കാർ നിർദേശിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാം. എന്നാൽ ചൈന, മക്കാവു, ഹോങ്കോങ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് സാധുവായ പാസ്‌പോർട്ടും വിസയും നിർബന്ധമാണ്. ഇന്ത്യയുടെ കര, നാവിക, വ്യോമസേനകളിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോഴും പാസ്‌പോർട്ട്, വിസ നിബന്ധനകളിൽ ഇളവുണ്ട്. സർക്കാർ ഗതാഗത സംവിധാനത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. അറ്റകുറ്റപ്പണികൾക്കായി ഇന്ത്യയിലെത്തുന്ന വിദേശ സൈനിക കപ്പലുകളിലെ ജീവനക്കാർക്കും പ്രത്യേക അനുമതിയോടെ പാസ്‌പോർട്ട് നിബന്ധനയിൽ ഇളവ് ലഭിക്കും. വിദേശ രാജ്യങ്ങളിൽ പൗരത്വം നേടിയെങ്കിലും ഇന്ത്യൻ വംശജരായ ചിലർക്ക് കൂടി പുതിയ ഉത്തരവ് ബാധകമാണ്. അതേസമയം, ഈ ഇളവുകൾ എല്ലാ വിദേശ പൗരന്മാർക്കും ബാധകമല്ലെന്നും ഓരോ വിഭാഗത്തിനും പ്രത്യേകം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Indian passportpassport rules changed
Share
Tweet
Send
Share

Latest stories from this section

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

Latest News

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies