Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

by Brave India Desk
Jul 5, 2026, 04:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വന്നതിനെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന അടിയന്തിര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. മേഖലയിൽ പ്രഖ്യാപിച്ച വെടിനിർത്തലും തുടർചർച്ചകളും വഴി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ച സാഹചര്യത്തിലാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിർണായക നീക്കം. ഇതോടെ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെയും വിതരണവും വിൽപനയും പൂർണ്ണമായും പഴയപടിയാകും. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണത്തിന് തടസ്സം നേരിട്ടപ്പോഴാണ് അവശ്യസാധന നിയമപ്രകാരം 2026 മാർച്ച് 9-ന് സർക്കാർ ഈ അടിയന്തിര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിസന്ധി ഘട്ടത്തിൽ മുൻഗണനാ ക്രമമനുസരിച്ച് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ അടിയന്തിര അധികാരങ്ങൾ വിനിയോഗിച്ചത്. ഇതനുസരിച്ച് വീടുകളിലേക്കുള്ള പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG), ഗതാഗതത്തിനുള്ള സിഎൻജി (CNG), എൽപിജി ഉത്പാദനം എന്നിവയ്ക്ക് കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 100 ശതമാനം വിതരണവും സർക്കാർ ഉറപ്പാക്കിയിരുന്നു. വളം നിർമ്മാണ ശാലകൾക്ക് 70 ശതമാനവും മറ്റ് വ്യവസായ ശാലകൾക്ക് 80 ശതമാനവും ഇന്ധനം നീക്കിവെച്ചപ്പോൾ, പെട്രോകെമിക്കൽ പ്ലാന്റുകളിലേക്കും വൈദ്യുതി നിലയങ്ങളിലേക്കുമുള്ള വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തുകയാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഗെയിലിന്റെയും പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു ഈ അടിയന്തിര പുനർവിതരണ പ്രക്രിയ ഏകോപിപ്പിച്ചിരുന്നത്.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലായതിനെത്തുടർന്ന് മുൻഗണനാ പട്ടികയനുസരിച്ചുള്ള ഇന്ധന വിതരണം അവസാനിപ്പിക്കുന്നതായി കേന്ദ്രം ഗസറ്റ് വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഇന്ധന പ്രതിസന്ധി നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ മൂന്ന് അടിയന്തിര നടപടികളിൽ അവസാനത്തേതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. പെട്രോകെമിക്കൽ മേഖലയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ വഴി എൽപിജി ഉത്പാദനം പരമാവധിയാക്കാനുള്ള നിർദ്ദേശവും വലിയ ഉപഭോക്താക്കൾക്കുള്ള ഡീസൽ വിൽപനയ്ക്കുള്ള നിയന്ത്രണവും വിപണി സാധാരണ നിലയിലായതോടെ സർക്കാർ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല നേരിട്ട വലിയൊരു പ്രതിസന്ധിക്കാണ് താൽക്കാലികമായി വിരാമമായിരിക്കുന്നത്.

Tags: lpgindiaWest Asia crisislng
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies