Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

by Brave India Desk
Oct 9, 2026, 02:07 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഭാരതത്തിലെ പുരാതന സാംസ്കാരിക പൈതൃക സ്ഥാനങ്ങളും ക്ഷേത്ര അവശിഷ്ടങ്ങളും വീണ്ടെടുക്കുന്നതിനായുള്ള പോരാട്ടത്തിൽ മറ്റൊരു നിർണ്ണായക വഴിത്തിരിവ്. ഗുജറാത്തിലെ ഭറൂച്ചിലുള്ള പതിനാലാം നൂറ്റാണ്ടിലെ പുരാതന ജാമി മസ്ജിദ് കെട്ടിടത്തിൽ 19-ാം ജൈന തീർത്ഥങ്കരനായ മല്ലിനാഥ ഭഗവാന്റെ വിഗ്രഹം കണ്ടെത്തിയ സംഭവത്തിൽ ആരാധനാ അവകാശവും വിഗ്രഹ സംരക്ഷണവും ആവശ്യപ്പെട്ട് ജൈന-ഹിന്ദു ഭക്തർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഭാരതത്തിന്റെ പുരാതന നിർമ്മിതികളും സംസ്കാരവും തകർക്കപ്പെട്ട ചരിത്ര സത്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിന്റെ പുതിയ തെളിവായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

Stories you may like

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണകാലത്ത് പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന മസ്ജിദിന്റെ ബേസ്‌മെന്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അതീവ പവിത്രമായ മല്ലിനാഥ ഭഗവാന്റെ വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക ഹിന്ദു, ജൈന സംഘടനകൾ വൻ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു. പവിത്രമായ ഈ വിഗ്രഹം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിശങ്കർ ജെയിൻ, രാഹുൽ ദിവാൻ എന്നിവരുൾപ്പെടെ അഞ്ച് ഹർജിക്കാരാണ് ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകിയത്.

വിഗ്രഹത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ജൈന സമുദായത്തിന് അവിടെ പൂജയും ആരാധനയും നടത്താൻ അനുമതി നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. 1909-ൽ പുരാവസ്തു വകുപ്പ് (ASI) ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ഈ കെട്ടിടത്തിന് കേടുപാടുകൾ വരുത്താൻ അനുവദിക്കരുതെന്ന് സർക്കാരും ആവശ്യപ്പെട്ടു. കേസിൽ ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ പ്ലീഡർ ജി.എച്ച് വിർക്ക് വ്യക്തമാക്കി. തുടർന്ന് കേസ് തുടർവാദത്തിനായി ജസ്റ്റിസ് നിഷാ ഠാക്കൂർ മാറ്റിവെച്ചു. കേന്ദ്ര സർക്കാരിനെയും പുരാവസ്തു വകുപ്പിനെയും മസ്ജിദ് കമ്മിറ്റിയെയും കേസിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. ഭാരതത്തിലെ പുരാതന ക്ഷേത്ര സമുച്ചയങ്ങൾ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഈ കേസ് അതീവ നിർണ്ണായകമാണ്.

Tags: Jains move Gujarat HC
Share
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies