Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

by Brave India Desk
Nov 15, 2026, 05:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ആഘോഷങ്ങളുടെ പേരിലുള്ള അമിത ശബ്ദമലിനീകരണം ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷവും തല്ലിക്കെടുത്തി. വീടിന് മുന്നിൽ നിർത്തിയിട്ട ഡി.ജെ വാഹനത്തിൽ നിന്നുള്ള കാതടപ്പിക്കുന്ന സംഗീതത്തിന്റെ തീവ്രതമൂലം 20 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ ദുരന്തം അരങ്ങേറിയത്. ഡി.ജെ മ്യൂസിക്കിന്റെ അമിത ശബ്ദവും പ്രകമ്പനവും കാരണം ഹൃദയമിടിപ്പ് നിലച്ചാണ് പെൺകുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

Stories you may like

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഗ്രാമത്തിൽ നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഘോഷയാത്രയുടെ ഭാഗമായുള്ള ഡി.ജെ വാഹനം കുഞ്ഞിന്റെ വീടിന് തൊട്ടുമുന്നിൽ നിർത്തിയിടുകയും, നിയന്ത്രണങ്ങളൊന്നുമില്ലാതെ അമിത ശബ്ദത്തിൽ സംഗീതം മുഴക്കുകയുമായിരുന്നു. വലിയ സ്പീക്കറുകളിൽ നിന്നുള്ള ശബ്ദതരംഗങ്ങൾ വീടിന്റെ ജനലുകളും വാതിലുകളും വരെ വിറപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഈ സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അമിത ശബ്ദം കേട്ട് ഞെട്ടിയുണരുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ശബ്ദത്തിന്റെ തീവ്രത താങ്ങാനാവാതെ കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

നവജാതശിശുക്കളുടെ ഹൃദയവും ശരീരവും വളരെ ലോലമായതിനാൽ അമിതമായ ശബ്ദവും പ്രകമ്പനവും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ ശ്വാസതടസ്സത്തിലേക്കോ നയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളിലും ഡി.ജെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഈ ക്രൂരത. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Tags: baby
Share
Tweet
Send
Share

Latest stories from this section

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; 192 പേരുമായി ഇൻഡിഗോ വിമാനത്തിന് പൂനെയിൽ അടിയന്തര ലാൻഡിംഗ്

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

Latest News

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies