Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

by Brave India Desk
Nov 16, 2026, 11:20 am IST
in India, World
Share on Facebook
Tweet
WhatsApp
Telegram

മുംബൈ :  ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ജൂത ആരാധനാകേന്ദ്രമായ ചബാദ് ഹൗസ് (നരിമാൻ ഹൗസ്) ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത 20 വയസ്സുകാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (ATS) കസ്റ്റഡിയിലെടുത്തു. നവി മുംബൈയിലെ ഐരോളി സ്വദേശിയായ യഷ് സിങ്ങാണ് പിടിയിലായത്. ഇയാളെ പിന്നീട് തുടരന്വേഷണത്തിനായി കേരള പൊലീസിന് കൈമാറി.

വിദേശത്തുള്ള അജ്ഞാത കേന്ദ്രങ്ങളുടെ നിർദേശപ്രകാരമാണ് യഷ് സിങ് പ്രവർത്തിച്ചിരുന്നത്. ചബാദ് ഹൗസിന്റെ കൃത്യമായ ലൊക്കേഷൻ, സമീപപ്രദേശങ്ങളിലെ ജൂത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, വിദേശ പൗരന്മാരും ജൂത വംശജരും സ്ഥിരമായി എത്തുന്ന ഇടങ്ങൾ, അവിടെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ ഇയാൾ ശേഖരിച്ച് കൈമാറിയതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ഇതിനായി ഇയാൾക്ക് സാമ്പത്തിക പ്രതിഫലം ലഭിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Stories you may like

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് വിദേശത്തുള്ള ‘ഹാൻഡ്‌ലർമാർ’ യഷ് സിങ്ങുമായി ബന്ധപ്പെട്ടിരുന്നത്. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും ഇവർക്ക് ബന്ധമുള്ളതായി മഹാരാഷ്ട്ര എടിഎസ് സംശയിക്കുന്നു. യുവാക്കളെ പണം നൽകി പ്രലോഭിപ്പിച്ച് ഭീകര-ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ‘ഷഹ്സാദ് ഭട്ടി’ ശൃംഖലയുടെ പ്രവർത്തനരീതിക്ക് സമാനമാണിതെന്ന് എടിഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ഭീകരവിരുദ്ധ കേസുമായി യഷ് സിങ്ങിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സിനഗോഗിന് നേരെയുണ്ടായ തീവെപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതെന്ന് റിപ്പോർട്ടുണ്ട് .  ഇതേത്തുടർന്ന് തൃശൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം നവി മുംബൈയിലെത്തി ഇയാളെ ചോദ്യം ചെയ്യുകയും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചബാദ് ഹൗസ്. 26/11 ആക്രമണത്തിന്റെ 18-ാം വാർഷികം അടുത്തിരിക്കുന്ന സാഹചര്യത്തിലും, പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന അപരിചിതരുടെ നിർദേശപ്രകാരം തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളോ വിവരങ്ങളോ പങ്കുവെക്കരുതെന്ന് മഹാരാഷ്ട്ര എടിഎസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പണം വാഗ്ദാനം ചെയ്ത് യുവാക്കളെ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന സംഘങ്ങളെക്കുറിച്ച് മാതാപിതാക്കളും യുവാക്കളും ജാഗ്രത പാലിക്കണമെന്നും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടു.

Tags: chabad housekeralamumbaispy work
Share
Tweet
Send
Share

Latest stories from this section

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

Latest News

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies