ലിമ: പെറു സന്ദർശനത്തിനിടയിൽ ജനക്കൂട്ടത്തിനിടയിലൂടെ പോപ് മൊബൈലിൽ സഞ്ചരിക്കുകയായിരുന്ന ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് നേരെ എറിഞ്ഞ ജപമാല കണ്ണിൽ കൊണ്ടു. 15 ലക്ഷത്തോളം വരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്ത് കടന്നുപോകുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
മാർപാപ്പയുടെ അനുഗ്രഹം വാങ്ങുന്നതിനായി ജനക്കൂട്ടത്തിൽ നിന്നാരോ എറിഞ്ഞ ജപമാല മാർപാപ്പയുടെ കണ്ണിന്റെ ഭാഗത്ത് കൊള്ളുകയായിരുന്നു. അടിയേറ്റ ഉടൻ മാർപാപ്പ മുഖത്തേക്ക് കൈ വെക്കുകയും കണ്ണ് തിരുമ്മുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
എങ്കിലും, ഇതൊന്നും കാര്യമാക്കാതെ മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് തുടർന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളോട്, വിശ്വാസികളുടെ അഗാധമായ ഭക്തിയും സ്നേഹവുമാണ് അതിനു പിന്നിലെമെന്ന മട്ടിലാണ് മാർപാപ്പ പ്രതികരിച്ചത്. ദക്ഷിണ അമേരിക്കൻ സന്ദർശനത്തിനിടെയുണ്ടായ ഈ അപൂർവ്വ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.












