Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

by Brave India Desk
Nov 17, 2026, 06:03 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെ ‘വളരെ കരുത്തനായ വ്യക്തി’യെന്നും ‘മികച്ച നേതാവും തന്റെ അടുത്ത സുഹൃത്തുമാണെന്നും’ ട്രംപ് വിശേഷിപ്പിച്ചു. മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മോദിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ട്രംപിന്റെ രണ്ടാം പ്രസിഡന്റ് കാലയളവിൽ നടക്കുന്ന ആദ്യ ക്വാഡ് നേതൃതല കൂടിക്കാഴ്ചയാണിത്. 2024 സെപ്റ്റംബറിലെ ഡെലവെയർ ഉച്ചകോടിക്ക് ശേഷം നാല് രാജ്യങ്ങളുടെയും നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗം കൂടിയാണിത്.

Stories you may like

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ക്വാഡ് സഖ്യം. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സാമ്പത്തിക സ്ഥിരത, സ്വതന്ത്രമായ സമുദ്രഗതാഗതം എന്നിവ ശക്തിപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടിക്കാഴ്ചയിൽ ക്വാഡിനെ ഇന്ത്യയുടെ വിശ്വസ്തവും ക്രിയാത്മകവുമായ പങ്കാളിത്തമായാണ് മോദി വിശേഷിപ്പിച്ചത്. സമുദ്രസുരക്ഷ, വിശ്വസനീയമായ വിതരണ ശൃംഖലകൾ, പുതിയ സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ നാല് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ട സഹകരണത്തിനായി വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 2007ൽ മനിലയിൽ വെച്ചാണ് നാല് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 2017ൽ ഇതേ നഗരത്തിൽ ക്വാഡ് ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തു.

ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലായെന്നും നേതാക്കൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെട്ടെന്നും ട്രംപ് പറഞ്ഞു. പ്രാദേശിക സുരക്ഷ, സാമ്പത്തിക നയതന്ത്രം, നിർണായക ധാതുക്കളുടെ ലഭ്യത, നൂതന സാങ്കേതികവിദ്യകൾ എന്നിവയും ചർച്ചകളിലെ പ്രധാന വിഷയങ്ങളായി. ഇന്തോ-പസഫിക് മേഖലയിലെ വാണിജ്യ കപ്പൽപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഊർജ വിതരണത്തിന്റെ തടസ്സങ്ങൾ കുറയ്ക്കുന്നതും സഖ്യത്തിന്റെ പ്രധാന പരിഗണനകളിലാണ്. മേഖലയിലെ ചൈനയുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതേസമയം, ഒരു രാജ്യത്തിനെതിരായ സഖ്യമല്ല ക്വാഡ് എന്നാണ് അംഗരാജ്യങ്ങൾ വ്യക്തമാക്കുന്നത്.

Tags: ASEAN summit 2026Donald TrumpNarendra Modiphilippines
Share
Tweet
Send
Share

Latest stories from this section

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

Latest News

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies