Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

by Brave India Desk
Nov 22, 2026, 09:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നവംബർ 26-ന് ഹൈദരാബാദിലും നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് നഗരത്തിൽ പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) പേരിൽ എത്തിയ സന്ദേശത്തിൽ നഗരത്തിൽ ഇരട്ട ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നും കുറഞ്ഞത് 300 പേരെ വധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. കാച്ചിഗുഡ റെയിൽവേ സ്റ്റേഷൻ, കാച്ചിഗുഡയിലെ ഹോട്ടൽ ടൂറിസ്റ്റ് പ്ലാസ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി ഇ-മെയിലിൽ പരാമർശിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അടുത്തിടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിന്റെയും കൂട്ടാളികളുടെയും മരണത്തിന് പ്രതികാരമായാണ് ഈ ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു.

Stories you may like

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ഭീഷണി സന്ദേശത്തെത്തുടർന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ മഹേഷ് മുരളീധർ ഭഗവതിന്റെ നേതൃത്വത്തിൽ നഗരത്തിലുടനീളം സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഭീഷണിയിൽ പരാമർശിച്ച റെയിൽവേ സ്റ്റേഷനിലും ഹോട്ടലിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വ്യാപകമായ പരിശോധനകൾ നടത്തി. ഇതിനുപുറമെ നഗരത്തിലെ തിരക്കേറിയ പൊതുസ്ഥലങ്ങൾ, മറ്റ് റെയിൽവേ-ബസ് സ്റ്റേഷനുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണവും പോലീസ് വിന്യാസവും വർദ്ധിപ്പിച്ചിട്ടുണ്ട്.
സന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും കണ്ടെത്തുന്നതിനായി സൈബർ ക്രൈം പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.
പൊതുസ്ഥലങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കാണുകയോ ഉപേക്ഷിക്കപ്പെട്ട നിലയിൽ വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags: Hyderabadterror attack threat
Share
Tweet
Send
Share

Latest stories from this section

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

ബി.ജെ.പി രാജ്യസഭാ എം.പി രാംറാവു വഡ്കുട്ടെ അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ

Latest News

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

ജപ്പാനിൽ നിന്ന് കടംവാങ്ങിയ സാങ്കേതികവിദ്യ; ഇന്ന് ജപ്പാനിലേക്ക് കാർ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഭീമൻ:മാരുതിയുടെ കാണാപ്പുറങ്ങൾ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology