Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

by Brave India Desk
Nov 22, 2026, 10:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള നിർമ്മാതാക്കളായ ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നൽകി. കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിൾ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കർശന നടപടി. ബിസ്‌ലെരിയുടെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പരിശോധനയിൽ വ്യക്തമായിരുന്നു. 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമാണ് കമ്പനിക്കെതിരെ നിയമനടപടിക്ക് അതോറിറ്റി അനുമതി നൽകിയത്.

Stories you may like

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

ആദ്യ പരിശോധനാ ഫലത്തിനെതിരെ ബിസ്‌ലെരി അപ്പീൽ നൽകിയതിനെത്തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാൽ, റഫറൽ ലബോറട്ടറി പരിശോധനയിലും വെള്ളത്തിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം കണ്ടെത്തുകയും കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുന്ന രാസമാലിന്യങ്ങളാണ് ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും.

പ്രോസിക്യൂഷൻ അനുമതി നിയമനടപടികൾ തുടങ്ങാനുള്ള പ്രാരംഭ നടപടി മാത്രമാണെന്നും അന്തിമ വിധി കോടതിയാണ് തീരുമാനിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ബിസ്‌ലെരിക്ക് പുറമെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച മറ്റ് നിരവധി പ്രമുഖ കമ്പനികൾക്കെതിരെയും എഫ്.എസ്.എസ്.എ.ഐ നടപടി കടുപ്പിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ, മീമാംസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷണറി എന്നിവർക്കെതിരെയും പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ചോക്ലേറ്റ് ഫിൽഡ് കുക്കികൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ആശ കൺഫെക്ഷണറിയോട് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഊർമി ലൈഫ് സയൻസസ് എൽ.എൽ.പി, ഗൗർ ആയുർവേദിക് സ്റ്റോർ എന്നിവയുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

Tags: bisleri drinking waterbisleri unsafeFSSAI
Share
Tweet
Send
Share

Latest stories from this section

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

Latest News

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

ജപ്പാനിൽ നിന്ന് കടംവാങ്ങിയ സാങ്കേതികവിദ്യ; ഇന്ന് ജപ്പാനിലേക്ക് കാർ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഭീമൻ:മാരുതിയുടെ കാണാപ്പുറങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology