Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

by Brave India Desk
Nov 26, 2026, 08:29 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദർശനത്തോടനുബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നവംബർ 27 വെള്ളിയാഴ്ച രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നതുവരെ കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

നിയന്ത്രണങ്ങളുടെ ഭാഗമായി തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ആലുവ വഴി തിരിഞ്ഞുപോകണം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി വഴി മരോട്ടിച്ചോട് ജംക്‌ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മഞ്ഞപ്ര റോഡിലൂടെ യാത്ര തുടരേണ്ടതാണ്. പകരമായി അങ്കമാലി ടി.ബി. ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര, നടുവട്ടം, നീലേശ്വരം, മലയാറ്റൂർ, കോടനാട് പാലം വഴിയും പെരുമ്പാവൂരിലേക്ക് എത്താവുന്നതാണ്. അതേസമയം, മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംക്‌ഷനിൽ വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ, ചന്ദ്രപുര വഴി അങ്കമാലിയിലേക്ക് പോകണം.

Stories you may like

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

മെയ്ക്ക് ഇൻ ഇന്ത്യയെ” ഉന്നമിട്ട് ട്രംപിന്റെ പുതിയ ‘താരിഫ്’ ആയുധം; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ നികുതി ഭീഷണി

പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടിയിലേക്ക് വരുന്ന ചെറുവാഹനങ്ങൾ വല്ലം ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം, വള്ളംകടവ് പാലം, പുതിയേടം ജംക്‌ഷൻ, ചൂണ്ടി വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് യാത്ര തിരിക്കണം.കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽനിന്ന് കാലടിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾ പെരുമ്പാവൂർ–ആലുവ കെ.എസ്.ആർ.ടി.സി. റോഡ് വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. കൂടാതെ, ചൊവ്വര, കാഞ്ഞൂർ ഭാഗങ്ങളിൽനിന്ന് കാലടിയിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ കാഞ്ഞൂർ ജംക്‌ഷനിൽ വലത്തോട്ട് തിരിഞ്ഞ് പുതിയേടം ജംക്‌ഷൻ, പാറപ്പുറം വഴി പെരുമ്പാവൂരിലേക്ക് പോകണം.

വിശിഷ്ട വ്യക്തിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരും, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര തിരിക്കുന്നവരും ഗതാഗതക്കുരുക്കിൽ അകപ്പെടാതിരിക്കാൻ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും എറണാകുളം റൂറൽ പൊലീസ് അഭ്യർത്ഥിച്ചു.

Tags: Druapadi Murmupresident of india
Share
Tweet
Send
Share

Latest stories from this section

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

Latest News

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

മെയ്ക്ക് ഇൻ ഇന്ത്യയെ” ഉന്നമിട്ട് ട്രംപിന്റെ പുതിയ ‘താരിഫ്’ ആയുധം; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ നികുതി ഭീഷണി

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

അയോവയിൽ യുഎസ് സൈന്യം നശിപ്പിച്ചത് അഞ്ച് ടണ്ണോളം ബോംബ് നിർമ്മാണ രാസവസ്തുക്കൾ; ആകാശത്ത് പടർന്ന് വിഷപ്പുക

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ അധിക നികുതിയുമായി അമേരിക്ക; ചൈനയ്ക്ക് 40% തീരുവ

ഐ.പി.എൽ 2027 മിനി ലേലത്തിന് പേര് രജിസ്റ്റർ ചെയ്ത ആര്യവീർ സെവാഗും വിട്ടുനിന്ന അൻവയ് ദ്രാവിഡും

വീരേന്ദർ സെവാഗിന്റെ മകൻ ഐ.പി.എൽ ലേലത്തിന്; 30 ലക്ഷം അടിസ്ഥാന വിലയിൽ ആര്യവീർ, രാഹുൽ ദ്രാവിഡിന്റെ മകൻ വിട്ടുനിന്നു

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട മുഹമ്മദ് കൈഫും 204 റൺസ് നേടിയ വൈഭവും

‘15 വയസ്സേ ആയുള്ളൂ, ഇനിയും പാകപ്പെടാനുണ്ടെന്നോ?’; വൈഭവ് സൂര്യവംശിയുടെ 204 റൺസിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുകൾ ; സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ്; പാസ്‌പോർട്ട് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies