Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

by Brave India Desk
Nov 27, 2026, 08:37 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്താരാഷ്ട്ര സൈബർ തട്ടിപ്പ്,മനുഷ്യക്കടത്ത് ശൃംഖലയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് തകർത്തു. ക്രൈംബ്രാഞ്ചിന്റെ ഇന്റർ സ്റ്റേറ്റ് സെൽ (ഐ.എസ്.സി.) നോയിഡയിലെ വ്യാജ കോൾ സെന്ററിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 164 വിദേശപൗരന്മാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 92 പേർ ഇന്തോനേഷ്യൻ പൗരന്മാരും 72 പേർ മലേഷ്യൻ പൗരന്മാരുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ സ്വദേശിയായ ടാൻ ഗുവാൻ വെയ് എന്ന വില്യമിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

ആകർഷകമായ ശമ്പളവും മികച്ച തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ ബിസിനസ് വിസയിലാണ് സംഘം ഇന്ത്യയിലെത്തിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിലെത്തിയ ഉടൻ ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും, പേയിങ് ഗസ്റ്റ് (പി.ജി.) താമസസ്ഥലങ്ങളിൽ തടങ്കലിലാക്കുകയും ചെയ്തു. ജോലി ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് മോശം ഭക്ഷണം നൽകിയും ശാരീരികമായി ഉപദ്രവിച്ചുമാണ് സംഘം ‘സൈബർ അടിമത്തത്തിന്’ ഇരയാക്കിയിരുന്നത്. തിരികെ നാട്ടിലേക്ക് മടങ്ങാൻ പാസ്‌പോർട്ട് വിട്ടുനൽകണമെങ്കിൽ വൻതുക മോചനദ്രവ്യമായി നൽകണമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

Stories you may like

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

സ്ത്രീകളുടെ പേരിലുള്ള വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളും ഉപയോഗിച്ച്, സ്വന്തം രാജ്യങ്ങളിലുള്ളവരെത്തന്നെ വലയിലാക്കാനാണ് ഇവരെ ഉപയോഗിച്ചിരുന്നത്. സൗഹൃദം നടിച്ച് വിശ്വാസം നേടിയ ശേഷം ‘സെൻട്രിക്സ്’ (Zenttrix), ‘ക്വാണ്ട്വോറോ’ (Quantvoro) തുടങ്ങിയ വ്യാജ ട്രേഡിങ് വെബ്സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തുകയായിരുന്നു ഇവരുടെ രീതി.

ഒരാഴ്ച മുൻപ് ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ ഇ-മെയിൽ സന്ദേശത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്. റെയ്ഡിൽ 355 മൊബൈൽ ഫോണുകൾ, 168 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, 26 ലാപ്‌ടോപ്പുകൾ, 53 സിം കാർഡുകൾ, 174 പാസ്‌പോർട്ടുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിന് താമസസൗകര്യവും സാമ്പത്തിക സഹായവും നൽകിയ ഇന്ത്യൻ സ്വദേശികളായ സുനിൽ കുമാർ, സുശീൽ ഭാട്ടി എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ വിദേശപൗരന്മാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം മലേഷ്യൻ, ഇന്തോനേഷ്യൻ എംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Tags: fraud
Share
Tweet
Send
Share

Latest stories from this section

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

തൊഴിൽരഹിതർക്ക് മാസം 5,000 രൂപ, 25 ലക്ഷം സർക്കാർ ജോലി; യുപി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

Latest News

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

MS Dhoni Virat Kohli Rohit Sharma captaincy comparison by former India chief selector MSK Prasad

ധോണി, കോഹ്‌ലി, രോഹിത് — ആരാണ് മികച്ച ക്യാപ്റ്റൻ? മൂന്ന് ഇതിഹാസ നായകന്മാരുടെയും തന്ത്രങ്ങളിലെ വ്യത്യാസം തുറന്നുപറഞ്ഞ് എം.എസ്.കെ. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies