രാഷ്ട്രീയ ഭിന്നതകൾക്കും മാസങ്ങൾ നീണ്ട അകൽച്ചയ്ക്കും ശേഷം ചെന്നൈയിൽ നിർണ്ണായക കൂടിക്കാഴ്ചയുമായി ‘ഇൻഡീ’ മുന്നണി നേതാക്കൾ. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ചെന്നൈ ആൽവാർപേട്ടിലെ വസതിയിലായിരുന്നു നേതാക്കളുടെ ഒത്തുചേരൽ. മെയ് മാസത്തിൽ സഖ്യം പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.കെ. സ്റ്റാലിനുമായി നേരിൽ കൂടിക്കാഴ്ച നടത്തുന്നത്.
ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തുന്ന മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടുന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മെയ് മാസത്തിൽ സഖ്യം ഉപേക്ഷിച്ച് വിജയ്‌യുടെ ടി.വി.കെ സർക്കാരിനൊപ്പം ചേർന്ന കോൺഗ്രസ്, ഇപ്പോൾ ആവശ്യം വന്നപ്പോൾ പഴയ സൗഹൃദം പുതുക്കാൻ എത്തിയതാണെന്ന് ഡി.എം.കെ നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
“മെയ് മാസത്തിൽ ‘ബ്രേക്കപ്പ്’ പറഞ്ഞ് ഇറങ്ങിപ്പോയവർ, നവംബറിൽ ആവശ്യം വന്നപ്പോൾ ചെന്നൈയിൽ എത്തി പഴയ ‘എക്സിനെ’ കെട്ടിപ്പിടിച്ച് ചിരിക്കുന്നു!”, “അന്ന് വിളിച്ച അഞ്ച് ഫോൺ കോളുകൾക്ക് മറുപടിയില്ലായിരുന്നു; ഇന്ന് ബിൽ വന്നപ്പോൾ വിമാനവും പിടിച്ച് നേരെ ചെന്നൈയിലേക്ക് — മെയ് മാസത്തിലെ സഖ്യം പിരിയലിന് ശേഷം ആദ്യമായി സ്റ്റാലിനെ കണ്ട രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രാഷ്ട്രീയ നിരീക്ഷകരും സോഷ്യൽ മീഡിയയും കുറിക്കുന്നത് ഇങ്ങനെയാണ്











