പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിറന്നാൾ ദിനത്തിൽ നിലവാരമില്ലാത്ത പോസ്റ്റിട്ട പാക് മന്ത്രി ഫവദ് ചൗധരിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. നരേന്ദ്ര മോദിയെ അനുകൂലിച്ചും പാകിസ്ഥാനെ അപഹസിച്ചും വരുന്ന പോസ്റ്റുകൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് പാക് മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ട്വിറ്റർ ആഘോഷമാക്കുമ്പോഴാണ് നിലവാരമില്ലാത്ത ട്വീറ്റുമായി ഫവദ് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചത്. ഇന്നത്തെ ദിവസം ഗർഭനിരോധന മാർഗ്ഗങ്ങളുടെ ആവശ്യകത ഓർമ്മിപ്പിക്കുന്നതാണെന്നായിരുന്നു ഫവദ് ട്വീറ്റ് ചെയ്തത്. പോസ്റ്റിൽ പാക് മന്ത്രി മോദി ബർത്ത്ഡേ എന്ന് ടാഗും ചെയ്തിരുന്നു.
എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച പാക് മന്ത്രിക്കെതിരെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ പദവിയെക്കുറിച്ച് മാന്യമായ ഭാഷയിൽ ഓർമ്മിപ്പിച്ചപ്പോൾ മറ്റ് ചിലർ ഫവദ് ഉപയോഗിച്ച അതേ ഭാഷയിൽ മറുപടി നൽകി.
‘ഫവദിന്റെ ഈ വാക്കുകൾ വെറുപ്പുളവാക്കുന്നു. താങ്കൾ ഇരിക്കുന്ന പദവിയെ ദയവായി ബഹുമാനിക്കുക. നാണക്കേടാണിത്.’ എന്നായിരുന്നു സ്മിത ശർമ്മ എന്ന ഇന്ത്യാക്കാരി പ്രതികരിച്ചത്.
പാകിസ്ഥാൻ മന്ത്രിമാരുടെ ട്വീറ്റുകൾ കാണുമ്പോൾ ഗർഭ നിരോധനത്തിന്റെ പ്രാധാന്യം എന്നും ഓർമ്മിക്കപ്പെടുന്നുവെന്ന് പിയൂഷ് സിംഗ് പ്രതികരിച്ചപ്പോൾ ഗർഭ നിരോധനമാർഗ്ഗം സ്വീകരിക്കാതിരുന്ന പാക് മന്ത്രിമാരുടെ മാതാപിതാക്കൾക്ക് ഒരാൾ നന്ദി അറിയിച്ചു. അന്ന് അവർ അത് ചെയ്തിരുന്നെങ്കിൽ ഇന്ത്യക്കാരെ ചിരിപ്പിക്കാൻ പിന്നെ ആര് വരുമായിരുന്നുവെന്ന് സന്ദീപ് ട്വീറ്റ് ചെയ്തു.
വർഷത്തിൽ 365 ദിവസവും പാകിസ്ഥാൻ ഗർഭ നിരോധനത്തിന്റെ സന്ദേശം ലോകത്തെ ഓർമ്മിപ്പിക്കുകയാണെന്നായിരുന്നു മറ്റൊരാൾ പ്രതികരിച്ചത്.
ഏതായാലും ട്വിറ്ററിൽ നിറയുന്ന പ്രതികരണങ്ങൾ പരിധിക്കപ്പുറേത്തേക്ക് നീങ്ങുമ്പോൾ വഴിയേ പോയ വയ്യാവേലി സ്വയം ഏറ്റെടുത്ത അവസ്ഥയിലാണ് പാക് മന്ത്രി.
ഇതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും ചന്ദ്രയാൻ ദൗത്യത്തെയും ഫവദ് പരിഹസിച്ചിരുന്നു. അന്ന് പാകിസ്ഥാനിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഫവദ് ചൗധരി ഏറ്റുവാങ്ങിയിരുന്നു.
Leave a Comment