കേരളത്തിൽ പുതിയതായി 20 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപതിൽ, 18 പേരും വിദേശത്തു നിന്ന് എത്തിയവരാണ്.എട്ടു പേർക്ക് സ്ഥിരീകരിച്ച കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയത്.ഏഴു രോഗികളുമായി കാസർകോട് ജില്ലയാണ് രോഗബാധയിൽ രണ്ടാമത്.
കാസർകോട്, തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളിൽ ഓരോ രോഗികൾക്ക് വീതം കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, കേരളത്തിലെ രോഗബാധിതരുടെ എണ്ണം 200 കടന്നു.











