കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. ലൈഫ് മിഷന് പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു കോടതിയുടെ വിശദീകരണം.
ലൈഫ് മിഷന് പദ്ധതി സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ആരാഞ്ഞു. നിയമസാധുതയില്ലെങ്കില്‍ എങ്ങനെ വിദേശ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്നും കോടതി ചോദിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.
Leave a Comment