തലസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് ; തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ആശുപത്രിയിൽ

സംഘര്‍ഷത്തിനിടെ യോഗം നടന്ന ഹാളിലെ കണ്ണാടിയില്‍ തല പിടിച്ച്‌ ഇടിച്ചതിനെ തുടര്‍ന്ന് നവാസിന്റെ നെറ്റിയില്‍ നാല് തുന്നിക്കെട്ടുണ്ട്.

Published by
Brave India Desk

തിരുവനന്തപുരം: തലസ്ഥാനത്ത് കുറ്റിച്ചലില്‍ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. യു ഡി എഫ് വാര്‍ഡ് തിരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എ നവാസിനെ മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് ആരോപണം.

സംഘര്‍ഷത്തിനിടെ യോഗം നടന്ന ഹാളിലെ കണ്ണാടിയില്‍ തല പിടിച്ച്‌ ഇടിച്ചതിനെ തുടര്‍ന്ന് നവാസിന്റെ നെറ്റിയില്‍ നാല് തുന്നിക്കെട്ടുണ്ട്. കുറ്റിച്ചല്‍ മന്തിക്കുളം വാര്‍ഡില്‍ ഘടകകക്ഷിയായ ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മണ്ഡലം സെക്രട്ടറി അനില്‍ കുമാറും ബിജോ ബോസും അടക്കമുളള നേതാക്കള്‍ പരസ്യമായി കാലുവാരിയെന്ന ആരോപണം ഉന്നയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് നവാസ് പറയുന്നു.

പോലീസ് അയഞ്ഞതോടെ കടുത്ത നിലപാടുമായി ജില്ലാ ഭരണകൂടം, ഗാ​സി​പ്പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യ​ണ​മെ​ന്ന് നോ​ട്ടീ​സ് പ​തി​ച്ചു

ഇവര്‍ക്കെതിരെ ഡി സി സി അടക്കമുളള മേല്‍ ഘടകങ്ങളില്‍ നവാസ് പരാതി നല്‍കിയതും പ്രകോപനത്തിന് കാരണമായി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ നവാസ് ഇന്ന് പൊലീസില്‍ പരാതിപ്പെടും

Share
Leave a Comment

Recent News