ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പുരില് സമരം ചെയ്യുന്ന കര്‍ഷകരുടെ സമരവേദി ഒഴിയണമെന്ന് ജില്ലാ ഭരണകൂടം. അധികൃതര്‍ സമരവേദിക്ക് മുന്പില് നോട്ടീസ് പതിച്ചു.
സമരവേദി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്കിയ അന്ത്യശാസനത്തിന് അയവ് വന്നതിന് തൊട്ടുപിന്നാലെയാണ് അടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് വരെയാണ് സമരമുഖത്ത് നിന്നും പിന്മാറാന് കര്‍ഷകര്‍ക്ക് അനുവദിച്ച സമയം.
എന്നാല്‍ മുകളിൽ നിന്ന് ഉത്തരവ് വന്നതിനാലാണ് പോലീസ് തീരുമാനം മയപ്പെടുത്തിയത്.ഗാസിപ്പുര്‍ ജില്ലാ മജിസ്ട്രേറ്റ് കര്‍ഷക യൂണിയന് നേതാവ് രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സമരവേദിയില്‍ നിലയുറപ്പിച്ച പോലീസും കേന്ദ്രസേനയും മടങ്ങിയത്.
Discussion about this post