പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രയെ തള്ളി സ്വർണം നേടിയ പാകിസ്താൻ താരത്തിനെ പറ്റിച്ച് സ്വന്തം രാജ്യം. സ്വർണമെഡൽ ജേതാവായതിന് പിന്നാലെ പാകിസ്താനിൽ നിന്നും ലഭിച്ച വാഗ്ദാനങ്ങളിൽ പകുതിയും വ്യാജമായിരുന്നുവെന്നാണ് അർഷാദ് നദീം പറയുന്നത്. ക്യാഷ് അവാർഡുകളിൽ ഏറിയ പങ്കും പലപ്പോഴായി ലഭിച്ചെങ്കിലും, ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ എല്ലാം വ്യാജമായിരുന്നുവെന്നാണ് അർഷാദ് നദീമിന്റെ വെളിപ്പെടുത്തൽ
പാരിസ് ഒളിംപിക്‌സിലെ സ്വർണ നേട്ടത്തിന്റെ പേരിൽ എനിക്ക് നൽകുമെന്ന് പലരും പ്രഖ്യാപിച്ച സമ്മാനങ്ങൾ വ്യാജമായിരുന്നു. സ്ഥലം നൽകുമെന്ന വാഗ്ദാനങ്ങളാണ് അതിൽ കൂടുതൽ. പലരും സ്ഥലം വാഗ്ദാനം ചെയ്‌തെങ്കിലും ഇന്നുവരെ ഒരു പ്ലോട്ട് പോലും എനിക്ക് ലഭിച്ചിട്ടില്ല.’ അർഷാദ് നദീം പറഞ്ഞു. ”പാരിസ് ഒളിംപിക്‌സിനു പിന്നാലെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചവരെല്ലാം തന്നെ പലപ്പോഴായി അത് തന്നിട്ടുണ്ട്. പക്ഷേ സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതൊന്നും ഇന്നുവരെ കിട്ടിയിട്ടില്ല. അതെല്ലാം വ്യാജമായിരുന്നുവെന്ന് അർഷാദ് നദീം പറഞ്ഞുവത്രേ.
അത്‌ലറ്റിക്‌സിൽ പാകിസ്താന്റെ ആദ്യ സ്വർണനേട്ടമായിരുന്നു അർഷാദിന്റേത്.നിരാശകൾക്കിടയിലും നദീം തന്റെ അത്‌ലറ്റിക് ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സെപ്റ്റംബറിൽ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം ഇപ്പോൾ.എന്റെ മുഴുവൻ ശ്രദ്ധയും എന്നിലാണ്, പക്ഷേ അതിനുപുറമെ, പരിശീലനത്തിനായി ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഏതൊരു യുവാക്കളെയും ഞങ്ങൾ പരിശീലിപ്പിക്കുന്നു, ഈ പരിശീലനം എന്റെ പരിശീലകൻ സൽമാൻ ബട്ട് നൽകുന്നു,” അദ്ദേഹം പറഞ്ഞു,
Discussion about this post