കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. 24 ന്യൂസിന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു ഹര്‍ഷന്‍.
ടിഎം ഹര്‍ഷന്‍ കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തതിന് ശേഷം ആയിരുന്നു 24 ന്യൂസില്‍ എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം നിലപാട് പറയുന്ന വ്യക്തിയാണ് ഹര്‍ഷന്‍. ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി.
സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുമുഖങ്ങളില്‍ ഒന്ന് കൂടിയാണ് ഹര്‍ഷന്‍. എങ്കിലും നിഷ്പക്ഷ മാധ്യമ പ്രവർത്തകനെന്ന ലേബലിലാണ് ചാനലുകളിൽ ജോലി നോക്കിയത്. നേരത്തെ വീണ ജോർജ്ജും സമാന രീതിയിൽ പാർട്ടി സ്ഥാനാർഥി ആയ ആളാണ്.
Leave a Comment