ക്രിക്കറ്റിൽ റെക്കോഡിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പലരും പറയുന്ന ഒരു വാചകമുണ്ട് – ” റെക്കോഡുകൾ ഒകെ തകർക്കപെടാൻ ഉള്ളതാണ്( records are meant to be broken ) ശരിയാണ് റെക്കോഡുകൾ ഒകെ തകർക്കപ്പെടാൻ ഉള്ളതാണ്. നമ്മൾ ഒരിക്കലും തകർക്കപ്പെടില്ല എന്ന് പറഞ്ഞ പല റെക്കോഡുകളും ഈ കാലഘത്തിൽ നമുക്ക് മുന്നിൽ തന്നെ തകർന്നു വീണിട്ടുണ്ട്. എന്നാൽ ചില റെക്കോഡുകളും ഇപ്പോഴും ഒരു ഇളക്കവും തട്ടാതെ നിൽക്കുന്നു.
ലാറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡ് സ്കോറായ 400 തകർക്കാനുള്ള അവസരം സൗത്താഫ്രിക്കൻ താരം വേണ്ട എന്ന് വെച്ചതും വലിയ വാർത്ത ആയിരുന്നു. എന്തായാലും എളുപ്പത്തിൽ തകർക്കാൻ പറ്റും എന്ന് നമ്മൾ പെട്ടെന്ന് ചിന്തിക്കുന്നതും എന്നാൽ ഇതുവരെ തകർക്കപ്പെടാത്തതുമായ ചില റെക്കോഡുകൾ ഉണ്ട്.
അങ്ങനെയുള്ള റെക്കോഡ് ഒരെണ്ണം ടെസ്റ്റ് ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ്. ബാറ്റ്സ്മാൻമാർക്ക് പ്രത്യേകിച്ച് ഇന്നത്തെ ക്രിക്കറ്റിന്റെ ആക്രമണ കാലത്ത് തകർക്കപ്പെടാൻ എളുപ്പവുമുള്ള റെക്കോഡ് ആയിട്ടും പലരും ശ്രമിക്കാത്ത ഒന്നാണിത്.
2012 ൽ, വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും മിർപൂരിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നു. അവിടെ ആദ്യം ബാറ്റ് ചെയ്യുന്നത് വെസ്റ്റ് ഇൻഡീസ്. ബംഗ്ലാദേശിനായി അരങ്ങേറ്റക്കാരൻ സൊഹാഗ് ഗാസി ആദ്യ ഓവർ എറിയാൻ എത്തുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അത് അതിശയകരമാംവിധം ലോംഗ്-ഓണിലേക്ക് സിക്സ് ആയി പറക്കുക ആയിരുന്നു.
എതിരെ നിന്ന ബാറ്റ്സ്മാന്റെ പേര് ഊഹിക്കാമല്ലോ അല്ലെ- അതെ സാക്ഷാൽ ക്രിസ് ഗെയിൽ തന്നെ. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ ഏക താരം എന്ന റെക്കോഡ് ഗെയ്‌ലിന്റെ കൈയിൽ ഇന്നും ഭദ്രം.
Discussion about this post