Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇ.ശ്രീധരന് പിന്നാലെ പി.ടി ഉഷയും ബി ജെ പിയിലേക്ക് , മല്ലികാ സുകുമാരനും ഉണ്ണിമുകുന്ദനും വിനീതുമുൾപ്പെടെ വൻ താരനിര

നടൻമാരായ മോഹൻലാൽ, വിനീത്, നടി മഞ്ജുവാര്യർ, ഊർമ്മിള ഉണ്ണി തുടങ്ങിയവർ വിജയയാത്രയിൽ പങ്കെടുക്കുമെന്നു അംഗത്വമെടുക്കുമെന്നുമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

by Brave India Desk
Feb 19, 2021, 10:33 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് സൂചന. പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷ ബി.ജെ.പിയിലേക്ക് എന്ന് സൂചന. കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയില്‍ ചേരുകയെന്നാണ് വിവരം. ബിജെപി കേരള നേതൃത്വം കൂടുതൽ പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നെന്നാണ് വിവരം.

കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്.കര്‍ഷക സമര വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റര്‍ ക്യാമ്പയിനില്‍ പി.ടി ഉഷയും ഉണ്ടായിരുന്നു. പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Stories you may like

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു.സിനിമാനടി മല്ലികാ സുകുമാരനുമായുളള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്.

ചര്‍ച്ചയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തൽക്കാലം താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉള്‍പ്പടെയുളളവ നേരത്തെ വിവാദമായിരുന്നു.

സീരിയല്‍ നടി നിഷാ സാരംഗുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ അണിചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച്‌ ബി.ജെ.പിയും നീക്കം സജീവമാക്കിയത്. മെട്രോമാൻ ഇ. ശ്രീധരൻ, കായികതാരം പി.ടി. ഉഷ എന്നിവർ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ലിസ്റ്റിലെ അടുത്ത വ്യക്തികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.

നടൻമാരായ മോഹൻലാൽ, വിനീത്, നടി മഞ്ജുവാര്യർ, ഊർമ്മിള ഉണ്ണി തുടങ്ങിയവർ വിജയയാത്രയിൽ പങ്കെടുക്കുമെന്നു അംഗത്വമെടുക്കുമെന്നുമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കൂടാതെ, യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികളിലെ പ്രവർത്തകർ കാവിക്കൊടി പിടിക്കുമെന്നുമാണ് കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കൾ സൂചിപ്പിക്കുന്നത്.

Tags: Mallika SukumaranBJPPT Ushaunni mukundan
Share70TweetSendShare

Latest stories from this section

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

Discussion about this post

Latest News

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

എന്റെ മികച്ച ബോളിങ് പ്രകടനത്തിന് കാരണം ഇന്ത്യൻ താരങ്ങളുടെ സഹായം കൊണ്ട് അല്ല, ഉപദേശിച്ചത് ആ ഇതിഹാസതാരം: നിതീഷ് കുമാർ റെഡ്ഡി

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies