ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

Published by
Brave India Desk

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറ ക്വാറിക്ക് സമീപത്തു നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി. 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് ക്വാറിയുടെ തൊട്ടടുത്ത് സുരക്ഷിതമല്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഓഫീസര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെടി മരുന്നുകള്‍ പിടികൂടിയത്. സീനിയർ സിൃപിഒ സ്വപ്നേഷ്, മനീഷ്, അനീസ്, അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Leave a Comment

Recent News