കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാർക്കിന്റെ മുഖംമിനുക്കൽ അവസാനഘട്ടത്തിൽ. കഴിഞ്ഞ മാസം ആരംഭിച്ച നവീകരണ പ്രവൃത്തികൾ പൂർത്തിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ മാസം അവസാനത്തോടെ സരോവരം ബയോപാർക്ക് പുതിയ മാറ്റങ്ങളോടെ വിനോദസഞ്ചാരികളുടെ മുന്നിലേക്കെത്തും
ചുറ്റുമതിൽ നിർമാണവും ഗ്രീൻ ഷെൽട്ടറുകൾ മാറ്റിസ്ഥാപിക്കലും പുരോഗമിക്കുകയാണ്. കുട്ടികളുടെ പാർക്കിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. കളിസ്ഥലത്ത് പുതിയ ഉപകരണങ്ങൾ സ്ഥാപിക്കും. പാർക്കിലെ പഴയ ബൾബുകളും വിളക്കുകാലുകളും മാറ്റും. റെയിൻ ഷെൽട്ടറുകളുടെ നവീകരണവും പഴയ ഓട് മാറ്റിസ്ഥാപിക്കലും പെയിന്റിങ്, വെൽഡിങ് പ്രവൃത്തികളുമാണ് പൂർത്തിയായത്. 40 സിസിടിവിയും 30 വേസ്റ്റ് ബിന്നും പാർക്കിന്റെ വിവിധയിടങ്ങളിലായി ഉടൻ സജ്ജീകരിക്കും. നിലവിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയും നവീകരിക്കും. ഓപ്പൺ എയർ തിയറ്റർ, കല്ലുപാകിയ നടപ്പാത, മരംകൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവയെല്ലാം മനോഹരമാക്കും. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ, അമിനിറ്റി സെന്റർ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും നവീകരിക്കും
2024ലാണ് നവീകരണത്തിനായി 2.19 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നേരത്തെ പാർക്കിന്റെ നവീകരണത്തിനായി 1.74കോടി രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചിരുന്നു. എന്നാൽ പരിപാലനമില്ലാതെ പാർക്ക് നശിച്ചു. അറ്റകുറ്റപ്പണിയും മുടങ്ങി.
Discussion about this post