ന്യൂഡൽഹി : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന വധശിക്ഷ നീട്ടിവെച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കൊല്ലപ്പെട്ട യമൻ സ്വദേശിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ തന്നെയാണ് വധശിക്ഷ നീട്ടി വെച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാർ സൗദി സർക്കാരുമായി ചേർന്ന് യമനിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് വധശിക്ഷ തൽക്കാലത്തേക്ക് നീട്ടി വച്ചിരിക്കുന്നത് എന്നാണ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റ കുടുംബവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ളവർ സംസാരിച്ചിരുന്നെങ്കിലും യമൻ പൗരന്റെ കുടുംബം വധശിക്ഷ വേണമെന്ന് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴും യമൻ പൗരന്റെ കുടുംബത്തിന്റെ അനുകൂലമായ നിലപാട് നിമിഷപ്രിയയ്ക്ക് ലഭ്യമായിട്ടില്ല. സൗദിയിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ മാലിക് മെഹയയുടെ സഹായത്തോടെ കേന്ദ്രസർക്കാരും ആക്ഷൻ കൗൺസിലും നടത്തിയ അവസാനത്തെ ഇടപെടലുകളിലാണ് ഇപ്പോൾ വധശിക്ഷ നീട്ടി വെച്ചിരിക്കുന്നത് എന്ന് നിമിഷപ്രിയക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
Discussion about this post