Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ആലപ്പുഴയിൽ നിന്ന് രാഷ്ട്രീയ റൈഫിൾസിൽ ; മുഖം തകർന്നിട്ടും ഭീകരരെ പുകച്ച് കളഞ്ഞ ധീരൻ: മേജർ ഋഷി നായർ

by Brave India Desk
May 3, 2023, 11:29 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐ‌ഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി..

മേജർ ഋഷി നായർ .. ആലപ്പുഴയുടെ മണ്ണിൽ നിന്ന് ആറാറിലെത്തിയ ധീരൻ. ആറാറെന്ന് പറഞ്ഞാൽ കശ്മീരിലെ ഭീകരരുടെ പേടി സ്വപ്നം , ദേശസ്നേഹികളുടെ അഭിമാനം – രാഷ്ട്രീയ റൈഫിൾസ്. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം കെ.എസ്.ഇ.ബിയിൽ ജൂനിയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച ഋഷി നായർ നാൽപ്പത്തി രണ്ടാം രാഷ്ട്രീയ റൈഫിൾസിന്റെ മേജറായി കശ്മീരിലെത്തിയത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

കുട്ടിക്കാലത്ത് തന്നെ സൈന്യമായിരുന്നു ഋഷിയുടെ സ്വപ്നം. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞപ്പോൾ തന്നെ വൈദ്യുതി ബോർഡിൽ ജോലി ലഭിച്ചെങ്കിലും അതൊന്നും ആ ധീരന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പിന്നീട് എയർ ഇന്ത്യയിൽ സെലക്ഷൻ ലഭിച്ചെങ്കിലും ഒടുവിൽ അയാൾ ലക്ഷ്യമിട്ട സ്ഥലത്ത് തന്നെ എത്തിച്ചേർന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ . തുടർന്ന് രാജസ്ഥാനിലും കോംഗോയിലും സൈനിക സേവനം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഇടത്തേക്ക് തന്നെ ഋഷി ഒടുവിൽ എത്തിച്ചേർന്നു. കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് 42 -) ബറ്റാലിയന്റെ മേജറായായിരുന്നു ആ മാറ്റം.

സൈന്യത്തിൽ ചേരുകയാണെങ്കിൽ മുന്നിൽ നിന്ന് നയിക്കണം. പരിക്കു പറ്റിയാലും നയിക്കാൻ മുന്നിലുണ്ടാകണം. ഇതായിരുന്നു അമ്മ ഋഷിക്ക് നൽകിയ ഉപദേശം. അത് കൃത്യമായി പാലിച്ച് കൊണ്ട് തന്നെയാണ് ഋഷി ഓരോ ഓപ്പറേഷനിലും കുന്തമുനയായത്. എന്നെക്കടന്ന് ഒരു ബുള്ളറ്റും നിങ്ങൾക്ക് നേരേ എത്തില്ല എന്ന ഉറച്ച വാക്കായിരുന്നു സഹപ്രവർത്തകർക്ക് അദ്ദേഹം നൽകിയത്. ബുർഹാൻ വാനിയെ വധിച്ചതിനു ശേഷം അന്തരീക്ഷം കലുഷിതമായ സമയത്തായിരുന്നു ഋഷി കശ്മീരിൽ ഉണ്ടായിരുന്നത്. പ്രദേശ വാസികളുമായി നല്ല ബന്ധം സ്ഥാപിച്ച അദ്ദേഹത്തിന് അവരൊരു വിളിപ്പേരിട്ടു . ഖാൻ സാഹിബ്. പ്രദേശവാസികൾ വൈദ്യുതി ഇല്ലാതെ പ്രക്ഷോഭം നടത്തിയപ്പോൾ അവിടെയെത്തി ആ പ്രശ്നം പരിഹരിക്കാൻ ഋഷിക്ക് കഴിഞ്ഞതും അദ്ദേഹത്തിന്റെ ജന പിന്തുണ വർദ്ധിപ്പിച്ചു.

2017 മാർച്ച് 4

പ്രദേശ വാസികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനിടെയായിരുന്നു മേജർ ഋഷിക്ക് ആ കോൾ വന്നത്. കമാൻഡിംഗ് ഓഫീസർ കേണൽ നീരജ് പാണ്ഡെയായിരുന്നു മറു തലയ്ക്കൽ. സൈന്യം തേടുന്ന കൊടും ഭീകരൻ അക്വിബ് മൗലവി ത്രാലിലെ ഒരു വീട്ടിൽ ഉണ്ടെന്നായിരുന്നു വിവരം. ഒപ്പം ജെയ്ഷെ മുഹമ്മദ് ഭീകരൻ സെയ്ഫുള്ളയും ഉണ്ട്. ഒട്ടും സമയം കളയാതെ നാൽപ്പത്തിരണ്ടാം രാഷ്ട്രീയ റൈഫിൾസ് ടീം ഭീകരരെ നേരിടാൻ തിരിച്ചു. മേജർ ഋഷി ഓപ്പറേഷൻ ടീമിനെ നയിച്ചു.

ഭീകരർ ഒളിച്ചിരുന്ന വീടിനടുത്തെത്തിയ ഋഷിയും ടീമംഗങ്ങളും വീട് വളഞ്ഞു. ഭീകരർ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ബുള്ളറ്റുകളായിരുന്നു മറുപടി. വീടിന്റെ രണ്ടാം നിലയിൽ സുരക്ഷിതമായ സ്ഥാനത്തിരുന്നായിരുന്നു ഭീകരരുടെ ആക്രമണം. ഓപ്പറേഷൻ മണിക്കൂറുകൾ നീണ്ടെങ്കിലും ഭീകരരെ കീഴടക്കാനായില്ല.

പ്രതിരോധത്തിൽ നിന്ന് പ്രത്യാക്രമണത്തിലേക്ക് കടക്കാൻ മേജർ ഋഷി തീരുമാനിച്ചു. 15 കിലോ വരുന്ന ഐ.ഇ.ഡിയുമായി അദ്ദേഹം വീടിനു സമീപത്തേക്ക് എത്തി. കൂടെയുള്ള സൈനികരുടെ കവർ ഫയറിന്റെ മറവിൽ വീടിന്റെ ഭിത്തിക്ക് സമീപം ഐ.ഇ.ഡി സ്ഥാപിച്ച് അദ്ദേഹം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി. ഉഗ്രമായ സ്ഫോടനം നടന്നു. ഭിത്തി തകർന്ന് അതിൽ നിന്ന് ഒരു ചീള് മേജർ ഋഷിയുടെ തലയിലേറ്റു. ചോരയൊഴുകുന്നത് വകവയ്ക്കാതെ അദ്ദേഹം പോരാട്ടം തുടർന്നു.

ഭീകരരെ പുകച്ച് പുറത്തു ചാടിക്കാനായിരുന്നു അടുത്ത ശ്രമം. കെട്ടിടത്തിന്റെ അടുക്കളയ്ക്ക് സമീപമെത്തിയ മേജർ ഋഷി മോളോട്ടോവ് കോക്ടെയിൽ എന്ന പേരിൽ അറിയപ്പെടുന്ന മണ്ണെണ്ണ നിറച്ച ബോട്ടിലുകൾ മുകളിലേക്ക് എറിഞ്ഞു. അടുക്കള മുതൽ മുകളിലേക്ക് തീ പടന്ന് പിടിച്ചെങ്കിലും മുകളിലത്തെ നിലയിൽ തീ പടരാത്ത സുരക്ഷിത സ്ഥാനത്തേക്ക് ഭീകരർ മാറി.

സമയം അർദ്ധരാത്രി കഴിഞ്ഞു. ഏത് വിധേനെയും ഭീകരരെ കീഴടക്കിയേ മതിയാവൂ എന്ന് മേജർ ഋഷി തീരുമാനിച്ചു. ഇരു കൈകളിലും 15 കിലോ വീതമുള്ള സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിനകത്തേക്ക് കയറാൻ അദ്ദേഹം തീരുമാനിച്ചു. അത്രയും നേരത്തെ പോരാട്ടത്തിനിടയിൽ ആദ്യമായി തനിക്ക് എന്തോ അപകടം പറ്റാൻ പോവുകയാണെന്ന തോന്നൽ മേജറിനുണ്ടായി. അസമയമാണെങ്കിലും അദ്ദേഹം അമ്മയെ ഫോണിൽ വിളിച്ചു. കുറച്ച് ബെല്ലുകൾക്ക് ശേഷം അമ്മ ഫോണെടുത്തു. അമ്മയുടെ ശബ്ദം കേട്ട ശേഷം അദ്ദേഹം ഫോൺ കട്ട് ചെയ്തു.

കെട്ടിടത്തിലേക്ക് കയറിയ മേജർ ഋഷി നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐ‌ഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി..

പെട്ടെന്ന് സ്റ്റെയർകേസിനു സമീപമായി ഒരു നിഴൽ കണ്ടു. അപ്പോൾ തന്നെ വെടിയുണ്ടകൾ അദ്ദേഹത്തിനു നേരെ ചീറിയടുത്തു. വെടിയേറ്റ് തറയിലേക്ക് വീഴുന്ന സെക്കൻഡിൽ മേജർ ഋഷിയുടെ തോക്കും ഗർജ്ജിച്ചു. ബസ്റ്റ് മോഡ് ഓണായിരുന്ന തോക്കിൽ നിന്നും തീമഴ പെയ്തു. ഭീകരൻ ചത്തുവീണു.

മേജറിന്റെ മൂക്കും വായും തകർത്താണ് ഭീകരന്റെ വെടിയുണ്ടകൾ പാഞ്ഞത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന സഹപ്രവർത്തകൻ അദ്ദേഹത്തെ പുറത്തെത്തിച്ചു. മേജറിന്റെ മുഖം കണ്ട് മറ്റുള്ളവർ ആകെ തകർന്നു. എന്നാൽ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. എത്രയും പെട്ടെന്ന് തന്നെ മേജറിനെ ആർമിയുടെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റി .

14 മണിക്കൂർ വീതമുള്ള എട്ട് ശത്രക്രിയകൾ.. ഓരോ ശസ്ത്രക്രിയകൾ കഴിയുമ്പോഴും രണ്ടുമാസം വിശ്രമം . മേജർ ഋഷി പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു പോരാളിക്ക് ചേർന്ന വിധം യൂണിഫോമും ധരിച്ചു. കണ്ണിനു താഴെ മറയുന്ന മാസ്ക് ഉപയോഗിച്ച് കൊണ്ട് അദ്ദേഹം സൈനിക ചടങ്ങിൽ നിൽക്കുന്ന ചിത്രം ഭാരതീയർ നെഞ്ചേറ്റി. മുഖം തകർന്നിട്ടും തളരാതെ ഭീകരനെ വധിച്ച ആ ധീരൻ കാത്തിരിപ്പിലാണ്. ശാരീരികപ്രശ്നങ്ങളെ നിശ്ചയ ദാർഢ്യം കൊണ്ട് നേരിട്ട് എത്രയും പെട്ടെന്ന് കശ്മീരിലെ യുദ്ധ മേഖലയിലേക്ക് മടങ്ങിയെത്താൻ..

Tags: Rashtriya RiflesMajor Rishi NairAdgpiRishialappuzhaindian army
Share
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!

smart phone use

ഫോണിൽ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പേര് തെളിയും; ‘സിനാപ്’ സംവിധാനം ഇന്ന് മുതൽ

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies