കേരളത്തിന്റെ അഭിമാനം; കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ; ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Published by
Brave India Desk

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഗീത ലോകത്തെ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ചിത്രയ്ക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ. മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്. രാജ്യമാകെ സ്‌നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയിൽ തുടരാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Share
Leave a Comment

Recent News