ക്രിക്കറ്റ് ലോകം ഏറെ ആഘോഷിക്കുന്ന യുവതാരോദയങ്ങളിലൊന്നാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. കരിയറിൽ ഏറെ തിളക്കത്തിൽ നിൽക്കുന്ന ഗില്ലിന് ആരാധകരും ഏറെയാണ്. ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറയുമായി ഗിൽ ഡേറ്റിംഗിലാണെന്നും അഭ്യൂഹമുണ്ട്. ഇരുവരും ഈ അഭ്യൂഹത്തിൽ മൗനം പാലിക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം സാറയുടേയും ഗില്ലിന്റേതുമായി നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നുയ യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന യുവികാൻ കാൻസർ ധനശേഖര പരിപാടിയിൽ നിന്നുള്ള വീഡിയോകളാണ് ചർച്ചയായത്. ഇപ്പോഴിതാ ചടങ്ങിലെ മറ്റൊരു വീഡിയോയും വൈറലാവുകയാണ്.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ശുഭ്മൻ ഗില്ലിനെ ഉറ്റുനോക്കുന്ന സാറ തെൻഡുൽക്കറിന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാറയുടെ നോട്ടത്തിൽ ഒരു വിഭാഗം ആരാധകർ ‘അതൃപ്തി’ കൂടി കണ്ടെത്തിയതോടെ, ഡേറ്റിങ് അഭ്യൂഹവും വീണ്ടും ശക്തിയാർജ്ജിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സാറ തെൻഡുൽക്കറിനു സമീപം ഗിൽ നിൽക്കുന്ന ചിത്രവും, ഗില്ലിനെ രവീന്ദ്ര ജഡേജ ട്രോളുന്ന വീഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്. ജഡേജ ഗില്ലിനെ ട്രോളുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും, സാറ തെൻഡുൽക്കറുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടത്. ഇതിനിടെ സച്ചിന്റെ ഭാര്യ അഞ്ജലി തെൻഡുൽക്കർ ഇവരെ നോക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു.
Discussion about this post