ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ തവണ.

Published by
Brave India Desk

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 5.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായിരിക്കുന്നത്. ആളപയാമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം ഉണ്ടാകുന്നത്.

 

Share
Leave a Comment

Recent News