വേനൽ ചൂടിന് കാഠിന്യം കൂടിയതോടെ മലയോരമേഖലയിലെ കന്നുകാലി കർഷകർ കടുത്ത പ്രതിസന്ധിയിലായി. വേനൽ ഈ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ . കന്നുകലികൾക്ക് ആവശ്യമായ പുല്ലുകൾ മുഴുവൻ കരിഞ്ഞു. ജലാശയങ്ങൾ വറ്റിയതോടെ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി.
പാടത്ത് നിന്ന് ധാരാളം പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്താൻ കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നത്. ശക്തമായ വേനലിൽ മലയോര മേഖലയിൽ കൃഷിയിടങ്ങളിലുള്ള പച്ചപുല്ലുകളെല്ലാം കരഞ്ഞുതുടങ്ങി. ഇതിനു പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള വയ്‌ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു.
നേരത്തെ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ വയ്‌ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർദ്ധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 300 രൂപ വരെ വിലയുർന്നിരുന്നു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. നിലവിൽ സൊസൈറ്റികളിൽ പരമാവധി 49 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് ലഭിക്കുന്നത്. ചൂട് കൂടുമ്പോൾ പാലിന്റെ കൊഴുപ്പ് കുറയുന്നു. അങ്ങനെയായൽ കർഷകർക്ക് കിട്ടുന്ന പാലിന്റെ വിലയും കുറവായിരിക്കും. ഇതോടെ ഉത്പാദന ചെവല് പോലും കിട്ടാതാകും. വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വില നൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ പ്രതിസന്ധി നേരിടേണ്ടി വരും.
തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കുളിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം വയ്‌ക്കോലിനെ ആശ്രയിക്കേണ്ടി വരുന്നത്. ഇതിന് വില കൂടുതലയാതിനാൽ കാലിയെ വളർത്താൻ കഴിയില്ല എന്നാണ് കർഷകർ പറയുന്നത്.
Discussion about this post