ഹൈഡ്രോളിക് സംവിധാനം തകരാറിലായി; നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

Published by
Brave India Desk

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. എയർ ഏഷ്യയുടെ ബംഗളൂരുവിലേക്കുള്ള വിമാനമാണ് താഴെയിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം താഴെ ഇറക്കേണ്ട സാഹര്യം ഉണ്ടായത് എന്ന് അധിൃതർ അറിയിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും 11.10 ന് ആയിരുന്നു വിമാനം പറന്നുയർന്നത്. എന്നാൽ അൽപ്പനേരത്തിന് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറുണ്ടായത്. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.

ജീവനക്കാർ ഉൾപ്പെടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Share
Leave a Comment

Recent News