മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ബന്ധം തകരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വില വര്‍ധനവിനു കാരണം. യു.എസ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഫെബ്രുവരിയിലെ വില്‍പ്പനയില്‍ ബാരലിന് 48 സെന്റ്‌സ് (1.30%) വിലവര്‍ധന രേഖപ്പെടുത്തി 37.52 ഡോളറില്‍ എത്തി. ബ്രെന്റ് ക്രൂഡിന് 61 സെന്റ്‌സ് ഉയര്‍ന്ന് 37.89 ഡോളറായി. അതേസമയം അന്താരാഷ്ട്ര വിപണയിലേക്കുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ തന്നെ എണ്ണ വില ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലെത്തുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്ന
എണ്ണ ഉത്പാദന കയറ്റുമതി രാജ്യങ്ങളില്‍ (ഒപെക്) മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് സൗദി അറേബ്യയും ഇറാനും. കഴിഞ്ഞ മാസം സൗദി സ്വീകരിച്ച ചില നടപടികള്‍ എണ്ണവില വര്‍ധനവിന് ഇടയാക്കിയിരുന്നു.
ഷിയാ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയതിന് പിന്നാലെ, ഞായറാഴ്ച്ച ടെഹ്‌റാനിലുള്ള സൗദി എംബസി തീയിട്ട് നശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സൗദി പ്രഖ്യാപിച്ചത്.
Leave a Comment