ലഹരി സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍ ; 3.18 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്

Published by
Brave India Desk

മലപ്പുറം:പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍ . കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് ആണ് പിടിയിലായത്. 3.18 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. റെയില്‍വേ പോലീസും തിരൂരങ്ങാടി എക്‌സൈസ് ഓഫീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സാം തിമോത്തിയോസ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമായിരുന്നു പ്രതി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്. കുറെ ദിവസങ്ങളായി റെയില്‍വേ സ്റ്റേഷന്റ പരിസരങ്ങളില്‍ കഞ്ചാവ് കടത്തല്‍ ശ്രമം നടത്തുന്നുണ്ടന്നെുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിശോധന നടത്തി വരികയായിരുന്നു. സ്റ്റേഷനില്‍ എക്‌സൈസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ പൊതിയാക്കി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നും എക്സൈസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു

 

Share
Leave a Comment

Recent News