ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു; സംഭവം ഇന്ത്യൻ മഹാസമുദ്രത്തിൽ

Published by
Brave India Desk

ധാക്ക: ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു. ഇന്ത്യൻ സമാസമുദ്രമേഖലയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു കപ്പൽ ഹൈജാക്ക് ചെയ്തത്. സൊമാലിയൻ തീരത്തേക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ.

യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ആയുധധാരികളായ ഒരു സംഘം കപ്പലിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്നാണ് വിവരം. കപ്പലിൽ 22 ജീവനക്കാരാണ് ഉള്ളത്. ഇവർ നിരായുധരാണ്. സൊമാലിയൻ തീരത്തേക്കുള്ള വഴിമദ്ധ്യ വച്ചാണ് കപ്പലിൽ നിന്നുള്ള അവസാന സന്ദേശം അധികൃതർക്ക് ലഭിച്ചത്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് സംഭവത്തിന് പിന്നിൽ എന്നാണ് നിഗമനം.

സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പലുകൾ ഹൈജാക്ക് ചെയ്ത നിരവധി സംഭവങ്ങൾ ആയിരുന്നു അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശി ചരക്ക് കപ്പൽ കാണാതായതിന് പിന്നിലും ഇവരാണെന്ന സംശയം ഉയരുന്നത്.

Share
Leave a Comment

Recent News