ഓട്ടിസം ബാധിതനായ 6 വയസുകാരനെ ഉപദ്രവിച്ച കേസിലെ പ്രതിയായ അദ്ധ്യാപിക കൂടിയായ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ വടപുറം സ്വദേശിനിയായ ഉമൈറ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ പോലീസിന് മുൻപാകെ മുമ്പാകെ കീഴടങ്ങുകയായിരുന്നു
ആറു വയസ്സുകാരന്റെ ഉമ്മയുടെ പിതാവ് അബ്ദുസമദ് നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചായിരിന്നു കുട്ടിയുടെ ഉമ്മയുടെ പ്ിതാവ് കെ ടി അബ്ദുൽ സമദ് പരാതി നൽകിയത്.
ഉമൈറയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം ഉമൈറയുടെ പിതാവിനെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. തുടർന്നാണ് ഉമൈറ ഇന്ന് പോലീസിന് മുൻപാകെ കീഴടങ്ങിയത്.
Discussion about this post