ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2500 ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സഭയെ ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 2,500-ലധികം രാഷ്ട്രീയ പാർട്ടികളുണ്ട്.ഞാൻ ആവർത്തിക്കുന്നു, 2,500 രാഷ്ട്രീയ പാർട്ടികൾ,’ അദ്ദേഹം ചിരിച്ചു, പിന്നാലെ പാർലമെന്റംഗങ്ങൾ നിശബ്ദരാവുകയായിരുന്നു. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ഒരു ജനാധിപത്യ സംവിധാനത്തിൽ തുറന്ന മനസ്സിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
യഥാർത്ഥ ജനാധിപത്യം ചർച്ചയെയും സംവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. അത് ആളുകളെ ഒന്നിപ്പിക്കുന്നു, അന്തസ്സിനെ പിന്തുണയ്ക്കുന്നു, മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഹമാരേ ലിയേ ലോക്തന്ത്ര സംവിധാനം നഹി, സംസ്‌കാർ ഹേ ,” പ്രധാനമന്ത്രി മോദി ഹിന്ദിയിൽ പറഞ്ഞു. തുടർന്ന് അദ്ദേഹം ഇംഗ്ലീഷിൽ ആ വാചകം ആവർത്തിച്ചു, ‘നമുക്ക്, ജനാധിപത്യം ഒരു വ്യവസ്ഥ മാത്രമല്ല, അത് നമ്മുടെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണ്.’
ഇന്ത്യയുടെ ജനാധിപത്യ ഘടനയുടെ ശക്തിയായി അതിന്റെ വിശാലമായ വൈവിധ്യത്തെ അദ്ദേഹം എടുത്തുകാട്ടി. ”വിവിധ സംസ്ഥാനങ്ങളെ ഭരിക്കുന്ന ഇരുപത് വ്യത്യസ്ത പാർട്ടികൾ, 22 ഔദ്യോഗിക ഭാഷകൾ, ആയിരക്കണക്കിന് ഭാഷാഭേദങ്ങൾ. ഇന്ത്യയിലേക്ക് വന്ന ആളുകളെ എപ്പോഴും തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്തതിന്റെ കാരണവും ഇതാണ്,” അദ്ദേഹം പറഞ്ഞു.
Discussion about this post