തിരുവനന്തപുരം: ഒരു പൗരൻ എന്ന നിലയിൽ വോട്ടിംഗ് പ്രക്രിയയുടെ ആദ്യം ഘട്ടം എന്നു പറയുന്നത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതാണ്. എങ്ങനെ പേര് ചേർക്കണം എന്നുള്ളത് എല്ലാവർക്കും സംശയം ഉള്ള കാര്യമാണ്. എങ്ങനെയാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തേണ്ടത് എന്ന് നോക്കാം.
ഇലക്ഷൻ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും അല്ലെങ്കിൽ ഓൺലൈനായും വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് രജിസ്റ്റ്ർ ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടോ എന്നതാണ്. വോട്ടർ പട്ടിക പുതുക്കിയ വർഷം ജനുവരി 1ന് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കണം.
* നാഷ്ണൽ വോട്ടേർസ് സർവീസ് പോർട്ടൽ (NVSP) വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് (Voter Helpline App) വഴിയോ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.
* വെബ്സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ വഴി സെറ്റിൽ പ്രവേശിക്കുക . പട്ടികയിൽ പേര് ചേർക്കാനുള്ള ഫോം പൂരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പേര്, ജനന തിയതി, അഡ്രസ് എന്നിങ്ങനെയുള്ള വ്യക്തിവിവരങ്ങൾ ഫോം 6 ൽ തെറ്റാതെ പൂരിപ്പിക്കണം. ഈ വിവരങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്ന രേഖ ഏതെങ്കിലും (ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ പുറത്തിറക്കുന്ന മറ്റ് ഐഡൻറിഫിക്കേഷൻ ഡോക്യുമെൻറുകൾ) ഫോമിനൊപ്പം അപ്ലോഡ് ചെയ്യുകയും വേണം.
* ഓൺലൈനായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഒരു ബൂത്ത് ലെവൽ ഓഫീസർ നേരിട്ടെത്തി നിങ്ങൾ നൽകിയ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുക.
* NVSP Website, Voter Helpline App എന്നിവ വഴി നിങ്ങളുടെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗികരിച്ചോ എന്ന് അറിയാൻ സാധിക്കും. ഇലക്ഷൻ കമ്മീഷന്റെ ഹെൽപ് ലൈൻ നമ്പർ വഴിയും വിവരങ്ങൾ അറിയാം.
* എന്തെങ്കിലും അപേക്ഷയിൽ തെറ്റുകൾ സംഭവിച്ചാൽ ഫോം 8 വഴി തെറ്റുകൾ തിരുത്താം.
* ഓൺലൈൻ അല്ലാതെയും അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതിനായി അടുത്തുള്ള ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറുടെ അടുത്തോ , വോട്ടർ ഫെസിലിറ്റേഷൻ സെൻററിൽ എത്തിയോ അപേക്ഷ നൽകിയാൽ മതി.
അതേസമയം സംസ്ഥാനത്ത് മാർച്ച് 25 വരെയാണ് പട്ടികയിൽ പേര് ചേർക്കാനുള്ള സമയം.
Leave a Comment