മൂന്ന് ലക്ഷം വരെ ശമ്പളം കിട്ടിയാൽ എന്താ പുളിക്കുമോ? മലയാളികൾക്ക് ജർമ്മനിയിൽ അവസരം; വിസയും ടിക്കറ്റും വരെ സൗജന്യം; വിശദമായി തന്നെ അറിയാം

Published by
Brave India Desk

തിരുവനന്തപുരം; വിദേശത്ത് ജോലിയും പഠനവും ആഗ്രഹിക്കുന്നവർ കൂടുതലായും പോകുന്ന രാജ്യങ്ങളാണ് യുഎസും കാനഡയും യുകെയുമെല്ലാം. ഈ ലിസ്റ്റിലേക്ക് ജർമ്മനിയും എത്തിയിട്ട് കുറച്ചധികം കാലങ്ങളായി. മികച്ച തൊഴിലവസരങ്ങളാണ് കൂടുതൽ പേരെയും ഇവിടേക്ക് ആകർഷിക്കുന്നത്. ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളുള്ളത്. 2025ഓടെ നഴ്സിംഗ് മേഖലയിൽ മാത്രം ഒന്നരലക്ഷത്തോളം ഒഴിവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ സംസ്ഥാന സർക്കാർ മുഖേന മലയാളികൾക്ക് ജർമ്മനിയിൽ നഴ്സിംഗ് മേഖലയിൽ ജോലിക്ക് അവസരം ഒരുക്കുകയാണ് ഒഡെപെക്. ബി,?എസ്സി നഴ്‌സിംഗ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ജർമ്മനിയിലെ വിവിധ ആശുപത്രികൾ,? ആരോഗ്യകേന്ദ്രങ്ങൾ,? വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഓഫ്ലൈൻ ജർമ്മൻ ഭാഷാ പരിശീലനം,? (A1 ലെവൽ മുതൽ B2 ലെവൽ വരെ )? നൽകും. B1ലെവൽ മുതൽ പ്രതിമാസ സ്‌റ്റൈപൻഡ് (നിബന്ധനകൾക്ക് വിധേയമായി)? 10000 രൂപ ലഭിക്കും. നഴ്സിംഗിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് പരിചയം എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം

. 40ൽ താഴെ ആകണം പ്രായം.മൂന്നുവർഷത്തെ കരാർ നിയമനം ആയിരിക്കും. കാലാവധി നീട്ടി നൽകിയേക്കും. 2400 മുതൽ 4000 യൂറോ (3 ലക്ഷം വരെ ) ആയിരിക്കും ശമ്പളം. ആഴ്ചയിൽ 38.5 മണിക്കൂർ ജോലി ചെയ്യണം. ചില ആശുപത്രികളിൽ 40 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. വിമാനടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും. വിസ പ്രോസസിംഗും സൗജന്യമായിരിക്കും.ജർമ്മൻ ഗവ. അതോറിട്ടിയുടെ സൗജന്യ ഡോക്യുമെന്റ് ട്രാൻസ്ലേഷൻ, വെരിഫിക്കേഷൻ, ജർമ്മൻ ജീവിത ശൈലിയെക്കുറിച്ച് സൗജന്യ പരിശീലനം, ആദ്യ ശ്രമത്തിൽ തന്നെ B2 ലെവൽ വിജയിക്കുന്നവർക്ക് 430 യൂറോ സമ്മാനവും ലഭിക്കും. കൂടാതെ ഓറിയന്റേഷൻ ുപരിശീലനവും രണ്ട് വർഷത്തേക്ക് തുടർപരിശീലനവും ലഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 5. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in

 

Share
Leave a Comment

Recent News