പാലക്കാട്: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ . മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്കർ (30 ) ചവാൻ സച്ചിൻ (32) എന്നിവരാണ് പിടിയിലായത് . ലഹരിവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പാലക്കാട് ആണ് സംഭവം.
കോയമ്പത്തൂരിൽ നിന്ന് പാട്ടാമ്പിയിലേക്ക് ബസിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത് . രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം ധരിച്ച് അതിനു മുകളിലായി ബനിയൻ ധരിച്ചാണ് ഇവർ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്.
കുഴൽപ്പണം കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ എന്നാണ് പോലീസ് പറയുന്നത്. പണം ആർക്ക് കൈമാറാനാണ് കൊണ്ടുവന്നത് എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Leave a Comment