ക്വാറികളിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്,കേരള സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ യൂണിറ്റിലെ, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. വാളയാറിലെ സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ്സിന്റെ ക്വാറികളിൽ നിന്നുള്ള ജലം ഉപയോഗിച്ചാണ് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ വരുന്ന പുതിയ പ്ലാന്റിൽ മദ്യം നിർമ്മിക്കാനൊരുങ്ങുന്നത്.
മലബാർ സിമൻറ്‌സ് പ്ലാന്റിലെ അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനത്തിനായി പാറപൊട്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വേർതിരിച്ചെടുക്കുന്ന വെള്ളം സാധാരണയായി പമ്പ് ചെയ്ത് അടുത്തുള്ള നദികളിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മാലിന്യം കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി, മദ്യം ഉത്പ്പാദിപ്പിക്കുന്ന യൂണിറ്റിലേക്ക് ഇത് ശുദ്ധീകരിച്ച് നൽകും.
സിമന്റിന്റെ അസംസ്‌കൃത വസ്തുക്കളുടെ നിർമാണത്തിനു മുന്നോടിയായി ഖനിയിൽ പാറപ്പൊട്ടിക്കുമ്പോൾ നീക്കം ചെയ്യുന്ന വെള്ളമാണു ശുദ്ധീകരിച്ച് മദ്യ നിർമാണത്തിനായി നൽകാൻ ശ്രമം നടത്തുന്നത്.
പ്രതിദിനം 50,000 മുതൽ 1.15 ലക്ഷം ലീറ്റർ വെള്ളമാണ് ഖനിയിൽ നിന്നു നീക്കുന്നത്. പമ്പ് ഉപയോഗിച്ച് ഇതു സമീപത്തെ പുഴകളിലേക്കാണ് ഒഴുക്കി കളയുന്നത്. മലബാർ സിമന്റ്‌സിൽ ശുദ്ധജലത്തിന് ഉൾപ്പെടെ നിലവിൽ ഉപയോഗിക്കുന്നതും ഇത്തരം ഖനികളിൽ നിന്നു ശുദ്ധീകരിച്ച ജലമാണ്
Discussion about this post