മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് നടക്കുന്നതിനിടെ പന്ത് മാറ്റലുമായി ബന്ധപ്പെട്ട് ഇന്ത്യ ചെയ്ത് പ്രവർത്തിക്കെതിരെ വെളിപ്പെടുത്തലുമായി ജോ റൂട്ട് രംഗത്ത്. ഇന്ത്യ ചെയ്തത് ശരിയായ പ്രവർത്തി അല്ലെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മുമ്പോട്ട് പോകാനാണ് ശ്രമിക്കേണ്ടത് എന്നും റൂട്ട് പറഞ്ഞു.
സാധാരണയായി, ടെസ്റ്റിൽ 80 ഓവറുകൾക്ക് ശേഷം പന്ത് മാറ്റാൻ അനുവാദമുണ്ട്. ചില സന്ദർഭങ്ങളിൽ, ഷേപ്പ് മാറ്റം ഒകെ സംഭവിച്ചാൽ പന്ത് മാറ്റാനും അമ്പയർമാർ നിർബന്ധിതരാക്കും. എന്നാൽ ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൽ, നിരവധി പന്തുകൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ ആകൃതി നഷ്ടപ്പെട്ടതിനാൽ, കളിക്കാർ, പ്രത്യേകിച്ച് ഇന്ത്യൻ കളിക്കാർ, വീണ്ടും വീണ്ടും അത് മാറ്റാൻ പറയാൻ നിർബന്ധിതരായി. അമ്പയർമാർക്ക് എന്തായാലും ഇന്നലെ പിടിപ്പത് പണിയായിരുന്നു എന്ന് പറയാം.
രണ്ടാം ദിവസം പന്തുകൾക്ക് ഷേപ്പ് നഷ്ടപ്പെട്ടു. ഇത് പന്ത് മാറ്റാൻ നിരന്തരമായി താരങ്ങൾ പറഞ്ഞ് കൊണ്ടിരിക്കാൻ കാരണമായി. ഓരോ പുതിയ പന്തും വ്യത്യസ്തമായ വെല്ലുവിളികൾ സൃഷ്ടിച്ചു, ചിലപ്പോൾ കൂടുതൽ സ്വിംഗ് ചെയ്തു, ചിലപ്പോൾ ഒട്ടും സ്വിംഗ് ചെയ്തില്ല, ലോർഡ്‌സിൽ ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ ബുദ്ധിമുട്ടുള്ള സാഹചര്യം ഇത് സൃഷ്ടിച്ചു.
ഇന്നലെ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ശേഷമാണ് പന്തിന്റെ ഷേപ്പ് മാറിയതിനാൽ അത് മാറ്റിയത്. എന്നാൽ പുതിയതായി കൊണ്ടുവന്ന പന്ത് പഴയതിനേക്കാൾ മോശമാണെന്ന് എന്നുള്ളതായിരുന്നു ഗില്ലിന്റെ പരാതി. എന്തായാലും അമ്പയർമാർ ഗില്ലിന്റെ പുതിയ ആവശ്യം നിരസിച്ചു. ഇതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താൻ പാടുപെട്ടു.
ഇംഗ്ലണ്ട് ആയിരുന്നെങ്കിൽ ഇന്ത്യ ചെയ്ത പ്രവർത്തി ചെയ്യിലായിരുനെന്നും ആ വെല്ലുവിളി ആസ്വദിക്കുമായിരുന്നു എന്നും പറഞ്ഞ റൂട്ട് പറഞ്ഞത് ഇങ്ങനെ: “പന്തിന്റെ ഷേപ്പ് നഷ്ടപ്പെടുന്നത് ഒകെ സ്വാഭാവികമാണ്. എന്നാൽ അത് ഇടയ്ക്കിടെ മാറ്റുന്നതിൽ എന്താണ് ഗുണം. ഇത് ലോകാവസാനം ഒന്നും അല്ലല്ലോ”
“സ്വിങ് ലഭിക്കുമോ, സ്വിങ് ലഭിക്കുന്നില്ലലോ എന്നൊന്നും ശ്രദ്ധിക്കാതെ സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ പറ്റണം.” റൂട്ട് പറഞ്ഞു.
അതേസമയം രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ സൂപ്പർ ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടത്തോടെ രാഹുൽ ദ്രാവിഡിന്റെ 36 സെഞ്ച്വറികളെ മറികടന്ന്, ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ റൂട്ട് അഞ്ചാം സ്ഥാനത്തെത്തി.
Discussion about this post