തൃശൂർ: തൃശൂർ അങ്ങെടുത്ത് സുരേഷ് ഗോപി. വ്യക്തമായ ലീഡിൽ സുരേഷ് ഗോപി മുന്നേറുന്നു. 23,000ലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിയ്ക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് പിൻതള്ളപ്പട്ടു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.
തിരുവനന്തപുരത്തും ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു. 4948 വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. ഇഞ്ചോടിഞ്ച് മത്സരമാണ് തലസ്ഥാനത്ത് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.












